ഇസ്താംബുൾ: കിഴക്കൻ തുർക്കിയിൽ വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ 22 പേർ കൊല്ലപ്പെട്ടു. 1000ത്തിലധികം പേർക്ക് പരിക്കേറ്റു.
തലസ്ഥാന നഗരമായ അങ്കാരയിൽനിന്ന് 550 കിലോമീറ്റർ അകലെ എലസിഗ് പ്രവിശ്യയിലാണ് റിക്ടർ സ്‌കൈലിൽ 6.8 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
കെട്ടിടങ്ങൾ തകർന്ന് വീണുണ്ടായ അപകടത്തിലാണ് കൂടുതൽ പേർക്കും ജീവൻ നഷ്ടമായത്.
എലസിഗിൽ 13 പേരും മലട്യയിൽ അഞ്ചു പേരും കൊല്ലപ്പെട്ടു. കെട്ടിടത്തിനുള്ളിൽ കുടങ്ങിക്കിടക്കുന്ന 39 പേർക്കായി തെരച്ചിൽ ശക്തമാക്കി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിച്ചു.
മൂന്നു ദിവസം മുമ്പ് സൗദി അറേബ്യയിലെ കിഴക്കൻ മേഖലയിലും ഇറാനിലും അനുഭവപ്പെട്ട ഭൂചലനത്തിൽ നാശനഷ്ടങ്ങളുണ്ടായില്ല.
തുർക്കിയിൽ നേരത്തേയും ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 1999ൽ 17,000 പേരും 2011ൽ 523 പേരും ഭൂചലനത്തിൽ മരിച്ചിരുന്നു.