സകല ജീവിതങ്ങളും ചലിച്ചുകൊണ്ടിരിക്കുന്നത് ആ സത്യത്തെ ലക്ഷ്യമാക്കിയാണ്. ഹൃദയകാലുഷ്യങ്ങൾ മുഴുവൻ അകറ്റാൻ കഴിവുള്ള ബോധം തരുന്ന അല്ലയോ അമ്മേ, എനിക്കും ആ സത്യബോധം ഒന്നുമാത്രം മതിയാകും.