bob

തിരുവനന്തപുരം: ബാങ്ക് ഒഫ് ബറോഡ തിരുവനന്തപുരം റീജിയണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സാമൂഹിക ക്ഷേമ പരിപാടികൾ സംഘടിപ്പിച്ചു. റീജിയണൽ മേധാവി (ഇൻ-ചാർജ്) സാമുവൽ സ്‌റ്രീഫൻ, ഡെപ്യൂട്ടി റീജിയണൽ മാനേജർ ആനന്ദ് കുമാർ ഝാ, എച്ച്.ആർ സീനിയർ മാനേജർ ജിതിൻകുമാർ എന്നിവരുടെ നേതൃത്വത്തിൽ പട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഭിന്നശേഷിയുള്ള കുട്ടികൾക്ക് പരിശീലനത്തിനായി എൽ.ഇ.ഡി ടി.വി., പേരൂർക്കട ഗവ. ഹയർ സെക്കൻഡി ഗേൾസ് സ്‌കൂളിലും വലിയതുറ ഫിഷറീസ് ടെക്‌നിക്കൽ സ്‌കൂൾ എന്നിവിടങ്ങളിൽ വാട്ടർ ഹീറ്രറുകളും വിതരണം ചെയ്‌തു. കുമാരപുരം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ വാട്ടർ കൂളർ കം ഫിൽട്ടറും കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനത്തിനായി മൂന്ന് കമ്പ്യൂട്ടറുകളും ബാങ്ക് കൈമാറി.