ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പദ്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. നോക്കുവിദ്യാ പാവകളി കലാകാരി മൂഴിക്കൽ പങ്കജാക്ഷിക്കും സത്യനാരായണൻ മുണ്ടയൂരിനും പത്മശ്രീ പുരസ്‌കാരം ലഭിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള കലാരൂപമാണ് നോക്കുവിദ്യാ പാവകളി. എട്ടാം വയസുമുതൽ നോക്കുവിദ്യാ പാവകളിരംഗത്ത് പ്രവർത്തിക്കുന്ന പങ്കജാക്ഷി, ഈ കലാരൂപത്തിന്റെ പ്രചാരണത്തിന് നല്‍കിയ സംഭാവനകൾ കണക്കിലെടുത്താണ് പത്മശ്രീ നല്‍കി ആദരിച്ചത്.
ഗ്രാമീണ വിദ്യാഭ്യാസ പ്രവർത്തനത്തിനാണ് സത്യനാരായണൻ മുണ്ടയൂരിന് പത്മശ്രീ ലഭിച്ചത്.
21 പേർക്കാണ് ഇക്കുറി പത്മശ്രീ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ജഗദീഷ് ജൽ അഹൂജ, മുഹമ്മദ് ഷരീഫ്, തുളസി ഗൗഡ (പരിസ്ഥിതി പ്രവർത്തക- കർണാടക), മുന്ന മാസ്റ്റർ തുടങ്ങിയവരാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ച മറ്റു ചിലർ.