corona-

എറണാകുളം : കൊറോണ വൈറസ് ബാധ സംശയിക്കുന്ന ഒരാൾ കൂടി കൊച്ചിയിൽ നിരീക്ഷണത്തിൽ ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥിയെ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ എറണാകുളത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം മൂന്നായി. രണ്ടുപേർ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

അതേസമയം കൊറോണ വൈറസ് ബാധയിൽ സംസ്ഥാനത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ചൈനയിലെ മലയാളികൾ സുരക്ഷിതരാണെന്ന് നോർക്കയും അറിയിച്ചിട്ടുണ്ട്.

പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പരിശോധന ഫലം വരുന്നതുവരെ ഇവർ ഐസലേഷൻ വാർ‌‌‌‌‌ഡുകളിൽ തുടരും. പനി ഇല്ലെങ്കിലും ചൈനയിൽ നിന്ന് മടങ്ങിയെത്തുന്നവർ 28 ദിവസം നിരീക്ഷണത്തിലായിരിക്കും. നിരീക്ഷണത്തിലുള്ളവർക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.