2020 ജനുവരി 26 - ഫെബ്രുവരി 01
അശ്വതി : സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലംമാറ്റവും പ്രതീക്ഷിക്കാം. സന്താനഭാഗ്യലബ്ധിയുണ്ടാകും. വാഹനം മാറ്റി വാങ്ങും. ശത്രുക്കളെ പരാജയപ്പെടുത്തും. വ്യാപാര അഭിവൃദ്ധിയുണ്ടാകും.
ഭരണി : മനസിന് സന്തോഷം കൈവരും. ആഗ്രഹസാഫല്യത്തിന്റെ സമയം. പഠനത്തിൽ ശ്രദ്ധ ചെലുത്തും. അതിഥികളെ സത്കരിക്കേണ്ടി വരും. പാർട്ടി പ്രവർത്തകർക്ക് മികച്ച കാലം.
കാർത്തിക : വിദ്യാർത്ഥികൾക്ക് മികച്ച വിജയമുണ്ടാകും. ഏതുമേഖലയിൽ പ്രവർത്തിച്ചാലും മികവുണ്ടാകും. എഴുത്തുകാർക്ക് പുരസ്കാരം ലഭിക്കും. വ്യാപാരത്തിൽ അറിവ് കൂടും.
രോഹിണി : വിദേശത്ത് ജോലിക്കായി പരിശ്രമിക്കുന്നവർക്ക് ലഭിക്കാം. സന്താനഭാഗ്യവും ധനവരവും പ്രതീക്ഷിക്കാം. വാക്ചാതുര്യം പ്രകടിപ്പിക്കും. വ്യാപാര, വ്യവസായ മേഖല അഭിവൃദ്ധിപ്പെടുത്തും.
മകയിരം : ഉന്നതപദവി തേടിയെത്തും. വസ്തുക്കൾ വാങ്ങാൻ അഡ്വാൻസ് കൊടുക്കും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വന്നു ചേരും. സഹോദരങ്ങൾ പരസ്പരം സഹായിക്കും. കലാവാസന പ്രകടിപ്പിക്കും.
തിരുവാതിര : കുടുംബത്തിൽ ചില നന്മകൾ ഉണ്ടാകും. പുരോഗതിക്കായി സ്വയം പ്രയത്നിക്കും. വാഹനം സ്വന്തമാക്കും. കരാർ തൊഴിൽ ചെയ്യുന്നവർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും. മർമ്മഭാഗങ്ങളിൽ രോഗം വന്നേക്കാം.
പുണർതം : ഭാഗ്യാനുഭവങ്ങളുടെ സമയം. വ്യാപാരത്തിലും മറ്റു തൊഴിലാളികളാലും അഭിവൃദ്ധിയുണ്ടാകും. വിവാഹം തീർച്ചപ്പെടുത്തും. മക്കൾക്ക് ഉദ്യോഗം ലഭിക്കും. വിനോദയാത്രയ്ക്ക് അവസരം ലഭിക്കും. ബുദ്ധികൂർമ്മത പ്രകടിപ്പിക്കും.
പൂയം : കുടുംബ ഐശ്വര്യത്തിന്റെയും മാനസിക സന്തോഷത്തിന്റെയും സമയം. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. പാർട്ടി പ്രവർത്തകർക്ക് അനുകൂലസമയമാണ്. ഉദ്യോഗാർത്ഥികളെ തേടി സന്തോഷവാർത്തയെത്തും.
ആയില്യം : സർക്കാരിൽ നിന്നും പൊതുജനങ്ങളാലും ബഹുമതിയും പ്രശസ്തിയുമുണ്ടാകും. വരുമാനം വർദ്ധിക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ സമയം. ആൺമക്കൾക്ക് വേണ്ടി കൂടുതൽ പണം ചെലവഴിക്കേണ്ടി വരും.
മകം : പുത്രലബ്ധിക്കുള്ള സമയമായി കാണും. അൽപ്പം അലസത അനുഭവപ്പെടും. തൊഴിൽ മേഖലയിൽ അഭിവൃദ്ധിയുണ്ടാകും. ബന്ധുക്കൾക്കുവേണ്ടി സഹായം ചെയ്യാതിരിക്കും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും.
പൂരം : പൂർവിക സ്വത്തുക്കൾ വിൽക്കാനും വേറെ വാങ്ങാനുമുള്ള സാഹചര്യമുണ്ടാകും. അയൽവാസികളുമായി യോജിച്ചു പ്രവർത്തിക്കേണ്ട സാഹചര്യം വരും. സുഹൃത്തുക്കളാൽ പലവിധ നന്മകളുണ്ടാകും. കമ്പനികൾ നടത്തുന്നവർക്ക് മെച്ചപ്പെട്ട കാലം.
ഉത്രം : ഉന്നതപദവിയും പ്രശസ്തിയുമുണ്ടാകും. വിദ്യാർത്ഥികൾക്ക് മികച്ച മാർക്കോടെ വിജയം. മക്കളുടെ വിവാഹകാര്യത്തിൽ തീരുമാനമെടുക്കും. വ്യാപാരം ചെയ്യുന്നവർക്ക് കൂടുതൽ ആദായമുണ്ടാകും.
അത്തം : പാർട്ടിപ്രവർത്തകർക്ക് കൂടുതൽ അംഗീകാരം ലഭിക്കും. അശ്രദ്ധ മുഖേനെ സ്ഥാപനങ്ങളിൽ ചില നഷ്ടം സംഭവിക്കാം. ഇളയസഹോദരങ്ങൾക്ക് ദോഷകരമായ സമയം. സുഗന്ധദ്രവ്യങ്ങളുടെ വ്യാപാരത്താൽ കൂടുതൽ വരുമാനമുണ്ടാക്കും.
ചിത്തിര : ധന ഐശ്വര്യത്തിന്റെ സമയം. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. മാതാവിൽ നിന്നും മാനസികമായി അകലും. ഉഷ്ണസംബന്ധമായ രോഗമുണ്ടാകാൻ സാദ്ധ്യതയുണ്ട്.
ചോതി : വിദേശത്തു നിന്നും ശുഭവാർത്തകൾ കേൾക്കും. പിതൃഭൂസ്വത്തുക്കൾ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. മനോവ്യാകുലത അനുഭവപ്പെടും. അധികവരുമാനമുണ്ടാകും.
വിശാഖം : സമ്പദ് സമൃദ്ധിയും വ്യാപാര അഭിവൃദ്ധിയുമുണ്ടാകും. നവീനഗൃഹോപകരണങ്ങൾ വാങ്ങും. പാചകമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കാലം അനുയോജ്യം. കരാർ തൊഴിലിൽ വരുമാനം ലഭിക്കും.
അനിഴം : പല നിലകളിലും വരുമാനം വന്നുചേരും. അനുയോജ്യമല്ലാത്ത സൗഹൃദബന്ധം പുലർത്തും. വ്യാപാര, തൊഴിൽ മേഖലകൾ അഭിവൃദ്ധിപ്പെടും. ദാനധർമ്മങ്ങൾ ചെയ്യുമെങ്കിലും മനസിന് തൃപ്തിയുണ്ടാവില്ല.
തൃക്കേട്ട : സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലംമാറ്റവും പ്രതീക്ഷിക്കാം. സിനിമാ, നാടക കൃത്തുക്കൾക്ക് അനുയോജ്യമായ കാലം. ത്യാഗമനസ്കതയോടെ പ്രവർത്തിക്കും. വിവാഹം തീരുമാനിക്കും. വാഹനം മാറ്റി വാങ്ങും.
മൂലം : മാനസിക സന്തോഷത്തിന്റെ സമയം. സദ്പ്രവൃത്തിക്കായി ധാരാളം പണം ചെലവിടും. അടിക്കടി ഉത്സാഹക്കുറവ് അനുഭവപ്പെടും. വിനോദയാത്ര നടത്തും. കുടുംബത്തിൽ നിന്നും മാറി താമസിക്കും.
പൂരാടം : തൊഴിൽ, വ്യാപാരമേഖലകൾ അഭിവൃദ്ധിപ്പെടും. പിതാവിനോട് സ്നേഹമായി പെരുമാറും. നയപരമായ സംസാരത്താൽ സകലർക്കും പ്രിയപ്പെട്ടവരായിരിക്കും. വസ്തുക്കൾ വാങ്ങും.
ഉത്രാടം : വിദ്യാർത്ഥികൾ ഉന്നതനിലവാരത്തിൽ വിജയിക്കും. ക്ഷേത്രദർശനം നടത്തും. തൊഴിൽ അഭിവൃദ്ധിയുണ്ടാകും. സദ് പ്രവൃത്തികൾ ചെയ്യും. ബന്ധുക്കൾ അകലുന്നതിനുള്ള സമയം.
തിരുവോണം : കേന്ദ്രസർക്കാർ ജോലി ലഭിക്കും. വിദേശത്തുനിന്നും ശുഭവാർത്ത കേൾക്കാനുള്ള അവസരം ലഭിക്കും. സുഹൃത്തുക്കളാൽ ധനനഷ്ടം ഉണ്ടാകും. അപ്രതീക്ഷിതമായി ചെലവുകൾ വന്നു ചേരും.
അവിട്ടം : സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലംമാറ്റവും പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധയും താത്പര്യവും പ്രകടിപ്പിക്കും. കലാവാസനയുണ്ടാകും. വ്യാപാര, കാർഷിക മേഖല പുഷ്ടിപ്പെടും. ദമ്പതികളിൽ അഭിപ്രായ ഭിന്നതയുണ്ടാക്കും.
ചതയം : ഒന്നിലധികം മേഖലകളിൽ കൂടി വരുമാനമുണ്ടാകും. പുത്രലബ്ദ്ധിക്കുള്ള സമയം. പിതാവിനാൽ മാനസിക വൈഷമ്യങ്ങളുണ്ടാകും. ചുറുചുറുക്കം കർമ്മകുശലതയും പ്രകടിപ്പിക്കും.
പൂരുരുട്ടാതി : ബന്ധുക്കളിൽ നിന്നും അകലും. സന്താനങ്ങളുടെ വിവാഹം തീർച്ചപ്പെടുത്തും. പാർട്ടി പ്രവർത്തകർക്ക് ജനസ്വാധീനം കൂടും. ഉദ്യോഗാർത്ഥികൾക്ക് അനുകൂല സമയം.
ഉത്രട്ടാതി : കരാർ ജോലിക്കാർക്ക് ലഭിക്കാനുള്ള കുടിശിക ലഭിക്കും. സത്യസന്ധമായി പ്രവർത്തിക്കും. മാതാപിതാക്കളെ പ്രശംസിക്കും. വാഹനം സ്വന്തമാക്കും.
രേവതി : മാതാപിതാക്കളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധവയ്ക്കും. സന്താനങ്ങൾക്ക് ഉദ്യോഗം ലഭിക്കും. കലാവാസന പ്രകടിപ്പിക്കും. ഭാര്യയുടെ അഭിപ്രായം പരിഗണിക്കും.