പോഷകസമ്പന്നമായ അവക്കാഡോ ഹൃദയാരോഗ്യം സംരക്ഷിക്കാനും ഹൃദയസംബന്ധമായ രോഗങ്ങൾക്കെതിരെ പ്രതിരോധം തീർക്കാനും മികച്ച ഫലവർഗമാണ്.
അവക്കാഡോയ്ക്ക് എൽ.ഡി.എൽ, എച്ച്.ഡി.എൽ കൊളസ്ട്രോൾ, രക്തത്തിലെ ട്രൈഗ്ലിസറൈഡുകൾ എന്നിവ നിയന്ത്രിക്കാനുള്ള കഴിവുണ്ട്. കൊളസ്ട്രോൾ ഉള്ളവർ ദിവസവും അവക്കാഡോ കഴിക്കുന്നത് രോഗം നിയന്ത്രണവിധേയമാക്കാൻ സഹായിക്കും. പഴമായോ സാലഡിൽ ചേർത്തോ കഴിക്കാം. രോഗമില്ലാത്തവരും അവക്കാഡോ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊളസ്ട്രോൾ പിടിപെടുന്നത് തടയാൻ സഹായിക്കും. വിറ്റാമിൻ കെ, സി, ബി 5, ബി 6, ഇ, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ തുടങ്ങിയ ആന്റിഓക്സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് ഈ ഫലം . ഈ ഘടകങ്ങളാണ് ഹൃദയത്തെ ആരോഗ്യകരമായി നിലനിറുത്താനും ഹൃദയാഘാത സാധ്യത കുറയ്ക്കാനും സഹായിക്കുന്നത്. കൂടാതെ ഹൃദായാഘാത സാദ്ധ്യത വർദ്ധിപ്പിക്കുന്ന രോഗങ്ങളായ രക്തസമ്മർദ്ദം, പ്രമേഹം എന്നിവയ്ക്കെതിരെ പൊരുതാനും അവക്കാഡോ സഹായിക്കുന്നു.