71st-republic-day

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളം വികസന മുന്നേറ്റത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കേരളം കെെവരിച്ച നേട്ടങ്ങൾ അഭിനന്ദനാർഹമാണെന്നും ഗവർണർ കൂട്ടിച്ചേർത്തു. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

പീഡനം നേരിട്ട ജനങ്ങൾക്ക് രാജ്യം എപ്പോഴും അഭയം നൽകിയിട്ടുണ്ട്. ജാതി മതി വര്‍ഗ വര്‍ണ ചിന്തകളുടെ പേരില്‍ മാറ്റിനിറുത്തുന്നതല്ല ഇന്ത്യയുടെ സ്വത്വം. ഇന്ത്യ എന്നും വൈവിദ്ധ്യത്തെ ആദരിക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ലോക കേരള സഭയിലൂടെ നിര്‍ണായക നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സംസ്ഥാനത്തിനായി. പ്രവാസി സമൂഹത്തിന് മികച്ച പിന്തുണയാണ് ലോക കേരള സഭ നല്‍കുന്നത്. ധാരാളം നിക്ഷേപങ്ങള്‍ ഉറപ്പിക്കാന്‍ കേരളത്തിന് കഴിഞ്ഞെന്നും ഗവര്‍ണര്‍ പറഞ്ഞു.

എല്ലാവര്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസമെന്നതാണ് മോദി സര്‍ക്കാരിന്റെ നയം. വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റമാണ് ലക്ഷ്യം. വിദ്യാഭ്യാസമേഖലയെ ശാക്തീകരിക്കുന്നതിലൂടെ ഇന്ത്യ വന്‍ശക്തിയായി മാറും. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ ഈ മുന്നേറ്റങ്ങളുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.