കാര്യ സാദ്ധ്യത്തിനായി തങ്ങളുടെ വിശ്വാസമനുസരിച്ച് പൂജ ചെയ്യുന്നവരുണ്ടാകും. ഓരോ കാര്യങ്ങൾക്കും വ്യത്യസ്ത തരത്തിലാണ് പൂജ കർമ്മങ്ങൾ. എന്നാൽ, ഇന്ന് ചില ഹെെന്ദവ വിശ്വാസികൾ പൂജകളിൽ വിശ്വസിക്കുന്നില്ലെന്ന് ജ്യോതിഷാചാര്യൻ ഡോ.കെ.വി സുഭാഷ് തന്ത്രി അഭിപ്രായപ്പെടുന്നു. കൗമുദി ടി.വി ലേഡീസ് ഹവറിലാണ് സുഭാഷ് തന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് പാരമ്പര്യം പറഞ്ഞ് പിന്നാലെ നടക്കുന്നവർ എല്ലാം നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
"ഇന്ന് പാരമ്പര്യം പറഞ്ഞ് പിന്നാലെ നടക്കുന്നവർ എല്ലാം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ജനങ്ങൾക്ക് വിശ്വാസമില്ലാത്തത്. ഹെെന്ദവ സമൂഹം വിശ്വസിക്കാത്തതിന്റെ കാരണവും ഇതാണ്. മിടുമിടുക്കൻമാർ എന്നു പറയുന്നവരെല്ലാം വെറുതെ ആളുകളെ വട്ടം ചുറ്റിക്കുകയാണ്. ഖഡ്ഗരാവണ വികിരണ ഹോമം എന്നൊരു പൂജയുണ്ട്. വലിയ പൂജയാണ്. 8,60,000 രൂപയാണ് അതിന്റെ ചാർജ്. രണ്ട് മണിക്കൂർ നേരം. രണ്ട് കിലോ വറ്റൽ മുളക്, രണ്ട് കിലോ കടുക്, രണ്ട് കിലോ കാരമുള്ള് ഇതുമായി ചെല്ലുന്നവർ ആ ഹോമണ്ഡപത്തിലിരുന്ന് കളത്തിൽ ഇടുക.രണ്ടരമണിക്കൂർക്കൊണ്ട് എട്ടരലക്ഷം രൂപ അവിടെ പൊട്ടും. എന്നിട്ട് പറയും എല്ലാം ശരിയായിട്ടുണ്ട്, പോയ്ക്കോളൂന്ന്-" സുഭാഷ് തന്ത്രി പറയുന്നു.