ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി.ചിദംബരത്തെ അറസ്റ്റ് ചെയ്ത സി.ബി.ഐ ഓഫീസർക്ക് രാഷ്ട്രപതിയുടെ മെഡൽ. പി.ചിദംബരത്തിന്റെ വീട്ടിലെ ആറടി ഉയരമുള്ള മതിൽ ചാടിക്കടന്ന് അറസ്റ്റ് ചെയ്ത സി.ബി.ഐ ഡെപ്യൂട്ടി സൂപ്രണ്ട് ഒഫ് പൊലീസ് രാമസ്വാമി പാർത്ഥസാരഥിക്കാണ് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ. സി.ബി.ഐയിലെ സാമ്പത്തിക വിഭാഗം കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണ് രാമസ്വാമി.
#WATCH Delhi: A Central Bureau of Investigation (CBI) official jumps the gate of P Chidambaram's residence to get inside. CBI has issued a Look-Out Notice against him. pic.twitter.com/WonEnoAgR4
— ANI (@ANI) August 21, 2019
2019 ഓഗസ്റ്റ് 21നാണ് ഐ.എൻ.എക്‌സ് മീഡിയ കേസിൽ പി.ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഐ.എൻ.എക്‌സ് കേസ് അന്വേഷിക്കുന്നത് പാർത്ഥസാരഥിയുടെ നേതൃത്വത്തിലുളള സി.ബി.ഐ സംഘമാണ്. സി.ബി.ഐയുടേയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും ഉദ്യോഗസ്ഥരുടെ വലിയ സംഘമാണ് ഡൽഹി ജോർബാഗിലെ 115ാം നമ്പർ വീട്ടിലേക്ക് ചിദംബരത്തെ അറസ്റ്റ് ചെയ്യാനായി എത്തിയത്. എന്നാൽ ഗേറ്റ് അടച്ചിട്ടതിനാൽ ഉദ്യോഗസ്ഥർക്ക് അകത്തേക്ക് പ്രവേശിക്കാനായില്ല. ഇതേത്തുടർന്നാണ് പാർത്ഥസാരഥി അടക്കമുളളവർ ആറടി ഉയരത്തിലുളള മതിൽ ചാടിക്കടന്ന് ചിംദബരത്തെ കസ്റ്റഡിയിലെടുത്തത്. ഇത് വലിയ വിവാദമായിരുന്നു.