കൊല്ലം: പൗരത്വ നിയമത്തിനെതിരെ എൽ.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യമഹാശൃംഖലയ്ക്കിടെ യുവാവിന്റെ ആത്മഹത്യാ ശ്രമം. കൊല്ലത്ത് വച്ചാണ് യുവാവ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. വന്ദേമാതരം എന്ന് വിളിച്ച് കയ്യിലെ ഞരമ്പ് മുറിച്ച യുവാവിലെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൊല്ലം രണ്ടാം കുറ്റി സ്വദേശി അജോയ് ആണ് കൈമുറിച്ചത്.
ഇയാൾക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നും പൊലീസ് പറയുന്നു. യുവാവിന്റെ നില ഗുരുതരമാണെന്ന് വിവരം. ഇടതുകയ്യിലെ ഞരമ്പ് പൂർണ്ണമായും അറ്റുമാറിയിട്ടുണ്ട് .തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് അൽപ്പ സമയത്തിനകം യുവാവിനെ എത്തിക്കും. അതേസമയം കളിയിക്കാവിള മുതൽ കാസർകോട് വരെ വൈകിട്ട് ഇന്ന് 4 നാണ് എൽ.ഡി.എഫിന്റെം നേതൃത്വത്തിൽ ശൃംഖല തീർത്തു. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ തിരുവനന്തപുരം പാളയത്ത് കണ്ണികളായി.
കൃത്യം നാലിന് ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ ചൊല്ലിയാണ് മനുഷ്യ മഹാശൃംഖല ആരംഭിച്ചത് . ഒരുമണിക്കൂറാണ് പരിപാടി. തുടർന്ന് 250 കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾ നടക്കും.