തിരുവനന്തപുരം: തലസ്ഥാനത്ത് മനുഷ്യ മഹാശൃംഖല കഴിഞ്ഞ മടങ്ങവെ ഡി.വൈ.എഫ്.ഐ നേതാവിന് വെട്ടേറ്റു. ഡി.വൈ.എഫ്.ഐ വഞ്ചിയൂർ ബ്ലോക്ക് സെക്രട്ടറി നിതിനിനാണ് വെട്ടേറ്റത്. നിതിനെ ആക്രമിച്ച സുമേഷിനെ പിടികൂടിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്നാണ് സൂചന.