തിരുവനന്തപുരം: ഗുജറാത്തിൽ പ്രതികരിക്കാൻ ഡി.വൈ.എഫ്.ഐ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചതായി മമ്മൂട്ടി പറഞ്ഞതിനെ ഓർമ്മിച്ച് ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ് റിയാസ്. 2002ലെ ചെന്നൈയിൽ വെച്ചു നടന്ന ഡി.വൈ.എഫ്.ഐ അഖിലേന്ത്യ സമ്മേളത്തിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞതെന്നും റിയാസ് ഓർമ്മിച്ചു. ഗുജറാത്ത് ആവർത്തിക്കുമെന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കുറ്റ‌്യാടിയിൽ ബി.ജെ.പി നടത്തിയ പ്രകടനത്തെ കുറിച്ച് കോഴിക്കോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഹമ്മദ് റിയാസിന്റെ പ്രസംഗത്തിൽ നിന്ന്
ഞാനോർക്കുന്നത് ഗുജറാത്ത് വംശഹത്യക്ക് ശേഷം നടന്ന ഡി.വൈ.എഫ്.ഐയുടെ ചെന്നൈയിൽ നടന്ന അഖിലേന്ത്യാ സമ്മേളനമാണ്. അന്ന് ഇവിടെ നിന്നുള്ള പ്രതിനിധിയായി ഞാന്‍ പങ്കെടുത്തിരുന്നു. അന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത് വന്നത് മമ്മൂട്ടിയാണ്. ഗുജറാത്ത് വംശഹത്യയുടെ പ്രശ്നങ്ങൾ നിലനിഷക്കുന്ന സമയം. ഞങ്ങൾ കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ മുന്‍നിരയിലായിരുന്നു. നമ്മള്‍ സിനിമയിൽസേതുരാമയ്യരായും വാറുണ്ണിയായും കണ്ട മമ്മൂട്ടി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു. മമ്മൂട്ടി ഡി.വൈ.എഫ്.ഐ സമ്മേളനം ഉദ്ഘാടനം ചെയ്ത് പറഞ്ഞ വാക്കുകൾക്ക് കുറ്റ്യാടി സംഭവവുമായി ബന്ധമുണ്ട്. മമ്മൂട്ടിയുടെ വാക്കുകൾക്ക് ചില പ്രസക്തിയുണ്ട്. മമ്മൂട്ടി പറഞ്ഞു, ഗുജറാത്ത്, സംഭവിക്കാൻ പാടില്ലാത്ത സംഗതികള്‍ നടന്ന പ്രദേശമാണ്. ഗുജറാത്ത് ഒരു നൊമ്പരമാണ്. പ്രതികരിക്കാന്‍ ആരുമില്ലാതെ പോയി. ഞാന്‍ ആഗ്രഹിച്ചു, ആഗ്രഹിച്ചുപോയി, ഗുജറാത്തിൽ ഡി.വൈ.എഫ്.ഐ ഉണ്ടായിരുന്നെങ്കിൽ എന്ന്. ഇത് മമ്മൂട്ടി പറഞ്ഞ കാര്യമാണ്.