കോഴിക്കോട് : പാട്ടുപാടരുതെന്നും ഓണാഘോഷത്തിന് ഹിന്ദു വീടുകളി> നിന്ന് ആഹാരം കഴിക്കരുതെന്നും പ്രസംഗിക്കുന്ന ഒരു വിഭാഗം മുസ്‌ലിം മത പണ്ഡിതരെ വിമർശിച്ച് നടൻ മാമുക്കോയ. അത്തരക്കാരെ ഒറ്റപ്പെടുത്തണം. നിലവിളക്ക് കത്തിക്കുന്നതിനെ പോലും എതിർക്കുന്നവരുണ്ട്. ജാതീയതയുടെയും മതത്തിന്റെയും പേരിലുള്ള വർഗീയ ചിന്ത മനസിൽനിന്ന് പോയാലേ നാം നന്നാകൂവെന്നും മാമുക്കോയ ഓർമ്മപ്പെടുത്തി.
കോഴിക്കോട് സ്പർശം പാലിയേറ്റീവ് കെയർ സൊസൈറ്റി സംഘടിപ്പിച്ച സാന്ത്വന സ്പർശം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർ.എസ്.എസിന്റെ പേരിൽ തനിക്കെതിരെ ബോർഡ് വച്ചതിനാൽ കണ്ണൂരിൽ പങ്കെടുക്കേണ്ട പരിപാടി ഉപേക്ഷിച്ചു. എത്തിയാൽ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയത്. പരിപാടിയിൽ പങ്കെടുക്കണമെന്ന് ബി.ജെ.പി നേതാക്കൾ അഭ്യർത്ഥിച്ചെങ്കിലും അങ്ങോട്ടില്ലെന്ന് തീരുമാനിച്ചെന്നും മാമുക്കോയ പറഞ്ഞു.