corona-virus-

ബെയ്ജിംഗ്: കൊറോണ വൈറസ് ശക്തിപ്പെടുന്നതിന്റെ സാദ്ധ്യതകൾ കണ്ടുവരുന്നതായി ചൈനീസ് ആരോഗ്യ മന്ത്രി മാ ഷിയോവി.. ലക്ഷണങ്ങള്‍ കാണുന്നതിന് മുമ്പേ കൊറോണവൈറസ് പടരുന്നുവെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്ത് ഇതുവരെ 56 പേർ മരിച്ചതായും രണ്ടായിരത്തോളം പേർ ചികിത്സയിലാണെന്നും മന്ത്രി പറഞ്ഞു.

കൊറോണ വൈറസ് പടർന്ന് പിടിക്കുന്നതിനെ തുടർന്ന് എല്ലാ വന്യമൃഗങ്ങളേയും വില്പന നടത്തുന്നതിന് ചൈന വിലക്കേർപ്പെടുത്തി. വന്യമൃഗങ്ങളിൽ നിന്നാണ് വൈറസിന്റെ ഉത്ഭവമെന്ന നിരീക്ഷണത്തെ തുടർന്നാണിത്. അതേ സമയം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വൈറസ് പടരുന്നതിനാൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും വൈറസ് ശക്തിപ്പെടുമെന്നും ചൈനീസ് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.