ന്യൂഡല്‍ഹി: പെട്രോൾ പമ്പിലെ നീണ്ട നിരകണ്ട് ഇനി വേവലാതിപ്പെടേണ്ട. പമ്പിലെ തിരക്ക് ഒഴിവാക്കാനിതാ പുതിയ സംവിധാനം വരുന്നു. ടോള്‍ പ്ലാസയിലെ ഫാസ്ടാഗ് പോലെയുള്ള സംവിധാനം പമ്പുകളിലും നടപ്പാക്കുന്നു. മുംബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എ.ജി.എസ് ട്രാന്‍സാക്ട് ടെക്‌നോളജീസ് ലിമിറ്റഡ് വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറായ ഫാസ്റ്റ് ലെയ്ന്‍ എന്ന സംവിധാനം വഴിയാണ് ഇത് സാദ്ധ്യമാവുക. ഫ്യുവല്‍ നോസിലില്‍നിന്ന് നിങ്ങള്‍ക്കാവശ്യമുള്ള പെട്രോളും ഡീസലും എത്രയാണെന്ന് മനസിലാക്കി അത്രയും പെട്രോള്‍ വാഹന ഉടമ പറയാതെതന്നെ നിറയ്ക്കുന്ന സംവിധാനമാണിത്. ഇതുവഴി ഇനി മൊബൈല്‍ വഴി ആളുകള്‍ക്ക് ഇന്ധനം നിറയ്ക്കാം.
ഫാസ്റ്റ്‌ലെയ്ന്‍ പ്രവര്‍ത്തനം
2020 മാര്‍ച്ചോടെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം സംവിധാനം നിലവില്‍വരുമെന്ന് എച്ച്.പി.സി.എല്‍ അധികൃതര്‍ വ്യക്തമാക്കുന്നു. മുംബയില്‍ മാത്രം എച്ച്.പി.സി.എലിന്റെ 120ലേറെ പെട്രോള്‍ പമ്പുകളില്‍ സംവിധാനം നടപ്പാക്കിക്കഴിഞ്ഞു.