ആലപ്പുഴ: എൻ.ആർ.സിയിൽ അംഗമാകുവാൻ അദ്യം വരുന്നത് പിണറായി വിജയന്റെ കെട്ട്യോളും കുട്ട്യോളുമായിരിക്കുമെന്ന് ബി.ജെ.പി നേതാവ് എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു. ബി.ജെ.പി യുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടന്ന ജനജാഗ്രത സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനിടെയായിരുന്നു അബ്ദുള്ള കുട്ടിയുടെ വെല്ലുവിളി. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെയും, കോൺഗ്രസിനെയും, മുസ്ലിം തീവ്രവാദ സംഘടനകളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

a-p-abdullakutty

"നാളെ എൻ.ആർ.സി വന്നാൽ ഞാൻ ഉറപ്പിച്ചു പറയുന്നു,​ എൻ.ആർ.സി കേന്ദ്ര ഗവൺമെന്റ് പ്രഖ്യാപിച്ചാൽ എൻ.ആർ.സിയിൽ അംഗമാകാൻ ആദ്യം വരുന്നത് ഈ പിണറായി വിജയന്റെ കെട്ടിയോളും കുട്ടികളുമായിരിക്കും. യാതൊരു സംശയവുമില്ല. ആധാർ കാർഡിനെപോലും എതിർത്ത അച്ചുമാമാൻ,​ ആധാർകാർഡ് വന്നപ്പോൾ ആദ്യം വാങ്ങാൻ പോയത് അച്ചുമാമന്റെ പൊന്നുമോനാണ്. ഓൻ ആധാർകാർഡിൽ നല്ല ഫോട്ടോ വച്ചിട്ടാണ് ഇപ്പോൾ നടക്കുന്നത്.

എടോ പിണറായി ഇത് നിങ്ങളുടെ കെട്ടിയോള് കമലേടത്തിയുടെ ഉത്തരവല്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉത്തരവാണ്. ഇത് ഇന്ത്യൻ പ്രസിഡന്റിന്റെ ഉത്തരവാണ്. പ്രധാനമന്ത്രിയുടെ ഉത്തരവാണ്. ഇത് നടപ്പിലാക്കാൻ സാധിക്കില്ലെങ്കിൽ പിണറായി മുഖ്യമന്ത്രിയുടെ പണിവിട്ട് പഴയ പാർട്ടി പണിക്ക് പോകൂ"വെന്നും അദ്ദേഹം പറയുന്നു.