
മുഖകാന്തിക്കു പിന്നിലെ രഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. താന്‍ കഠിനമായി ജോലി ചെയ്യുമെന്നും അതുകൊണ്ട് നന്നായി വിയര്‍ക്കാറുണ്ടെന്നും മോദി പറഞ്ഞു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കുട്ടികള്‍ക്കുള്ള ധീരതയ്ക്കായി ഏർപ്പെടുത്തിയ ‘പ്രധാൻ മന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാർ‘ നേടിയ 49 വിദ്യാർത്ഥികളുമായി സംവദിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ചടങ്ങിൽ വിദ്യാർത്ഥികൾക്കായി ഉപദേശങ്ങളും മോദി നൽകി. ദിവസത്തിൽ നാല് തവണയെങ്കിലും വിയർക്കാറുണ്ടോയെന്ന് പ്രധാനമന്ത്രി വിദ്യാർത്ഥികളോട് ചോദിച്ചു. കുട്ടികള്‍ നന്നായി വിയര്‍ക്കണം. ഇക്കാര്യം ഓരോ കുട്ടിയും മനസിലാക്കിവയ്ക്കണം. കഠിനമായി അദ്ധ്വാനിക്കുകയും അത് തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യണം
‘വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ചിലരെന്നോട് എന്താണ് മുഖത്തിന്റെ തിളക്കത്തിനു പിന്നിലെ കാരണം ചോദിച്ചിട്ടുണ്ട്. എനിക്കതിന് ഒരൊറ്റ ഉത്തരമേ ഉള്ളു. ഞാന്‍ കഠിനാദ്ധ്വാനിയാണ്. അതുകൊണ്ടുതന്നെ നന്നായി വിയര്‍ക്കാറുണ്ട്. ആ വിയര്‍പ്പ് നിരന്തരമായി തുടയ്ക്കുന്നത് മുഖത്തിന് ഒരു മസാജ് ചെയ്യുന്ന ഫലമാണുണ്ടാക്കാറുള്ളത്. അത് എന്റെ മുഖത്തിന് തിളക്കം നല്‍കുന്നു’- പ്രധാനമന്ത്രി കുട്ടികളോട് പറഞ്ഞു.
ധീരതയ്ക്കുള്ള അവാര്‍ഡുകള്‍ കൂടാതെ കല, സംസ്‌കാരം, കണ്ടുപിടിത്തങ്ങള്‍, പഠനം, സാമൂഹ്യസേവനം, സ്‌പോര്‍ട്‌സ് വിഭാഗങ്ങളിലും പുരസ്‌കാരങ്ങള്‍ നേടിയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കുട്ടികളോടാണ് പ്രധാനമന്ത്രി സംവദിച്ചത്. ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റുകളും അടങ്ങുന്നതായിരുന്നു വിദ്യാർത്ഥികൾക്കു നൽകിയ പുരസ്കാരം.