കൊച്ചി: നടൻ ഷെയ്ൻ നിഗമിനെതിരെ നിർമ്മാതാക്കളുടെ സംഘടന ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കാനായി അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' നടത്തിയ ചർച്ച പരാജയം. നടനുമായി ഇനി സഹകരിക്കില്ലെന്നും മുടങ്ങിക്കിടക്കുന്ന രണ്ട് ചിത്രങ്ങളുടെ നഷ്ടപരിഹാരമായി ഷെയ്ൻ നിഗം ഒരു കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നുമാണ് നിർമാതാക്കളുടെ സംഘടന(പ്രൊഡ്യൂസേഴ്സ് കൗൺസിൽ) നിലപാടെടുത്തത്. തുടർന്ന് നഷ്ടപരിഹാരം നൽകികൊണ്ടുള്ള ഒരു ഒത്തുതീർപ്പ് സാദ്ധ്യമല്ല എന്ന നിലപാടാണ് 'അമ്മ' സ്വീകരിച്ചത്. ഇതോടെയാണ് ചർച്ചകൾ വഴിമുട്ടിയത്. മുൻപ്, ഷെയ്ൻ നിഗം ഏഴ് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു സംഘടന ആവശ്യപെട്ടിരുന്നത്.