:
തിരുവനന്തപുരം :പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്ന് കേരളകൗമുദി നോൺ ജേർണലിസ്റ്റ്‌സ് അസോസിയേഷൻ 50ാം വാർഷികാഘോഷം പ്രമേയത്തിൽ ആവശ്യപ്പെട്ടു. പി.എഫ് പെൻഷൻ സംബന്ധിച്ച കോടതി വിധി പൂർണമായും നടപ്പിലാക്കുക, പി.എഫ് പലിശ വർദ്ധിപ്പിക്കുക, കേന്ദ്ര സർക്കാർ പുതിയ വേജ് ബോർഡ് ഉടനെ രൂപീകരിക്കുക, മാദ്ധ്യമ മേഖലയിലെ തൊഴിലാളികൾക്ക് കേന്ദ്ര സർക്കാർ പെൻഷൻ പദ്ധതി നടപ്പിലാക്കുക, സംസ്ഥാന സർക്കാർ പെൻഷൻ തുക ഏകീകരിച്ച് നടപടികൾ ത്വരിതപ്പെടുത്തുക, മാദ്ധ്യമ മേഖലയിലെ തൊഴിലാളികൾക്ക് ആരോഗ്യ സുരക്ഷാ പദ്ധതി രൂപീകരിക്കുക എന്നീ പ്രമേയങ്ങളും പ്രതിനിധിസമ്മേളനം ഐകകണ്ഠേന അംഗീകരിച്ചു. വൈസ് പ്രസിഡന്റ് എസ്. ഉദയകുമാർ അനുശോചനപ്രമേയം അവതരിപ്പിച്ചു.
ഭാരവാഹികളായി പ്രസിഡന്റ് -വി.ബാലഗോപാൽ, വർക്കിംഗ് പ്രസിഡന്റ് - എസ്.ആർ. അനിൽ കുമാർ, വൈസ് പ്രസിഡന്റ് - എസ്.ഉദയകുമാർ, ജനറൽ സെക്രട്ടറി - കെ.എസ്.സാബു, ജോയിന്റ് സെക്രട്ടറിമാർ - ആർ.ബൈജു, എസ്. പ്രദീപ്, ഖജാൻജി - ഉണ്ണികൃഷ്ണൻ തമ്പി, എക്സിക്യൂട്ടീവ് കമ്മിറ്റിയഗംങ്ങൾ - ജി.എസ്.സുധി കുമാർ, സി.പ്രസന്നൻ നായർ, പി.ശിവൻകുട്ടി, ആർ.ഗീത, എസ്.വിജയൻ, ടി.മാത്യൂസ്, ആർ.നാരായണൻ നായർ, അടൂർ പ്രദീപ് കുമാർ, എ.അനിൽകുമാർ, എസ്.പ്രകാശ്, എസ്.സന്തോഷ് കുമാർ, പി.വിനോദ് , ആർ.സി.രാജീവ്, കെ.ബി. ഷിബു, ജനറൽ കൗൺസിൽ അംഗങ്ങൾ- എസ്.മുരളി, ജി.എസ്.ഷിബു, ആർ.രാജീവ്, എസ്.വിമൽകുമാർ, ജെ. ഗീത, എ. വിനീഷ്, ആർ.ദിലീപ്, ആർ.രാഗേഷ്, ടി.പി.സേതു, പി.ഗോപിനാഥൻ, എൻ.പി.അനിൽ കുമാർ, എം.ആർ. സുരേഷ് രാജ്, എ.ഹരികുമാർ, ജെ.ആർ. വിഷ്ണുരാജ് എന്നിവരെ തിരഞ്ഞെടുത്തു.