neymar

പാരീസ്: ഫ്രഞ്ച് ലീഗ് വണിൽ ലില്ലെക്കെതിരെ രണ്ടാം പകുതിയിൽ നേടിയ ഗോൾ കോബി ബ്രയന്റിന് സർപ്പിച്ച് പി.എസ്.ജിയുടെ ബ്രസീലിയൻ സൂപ്പർതാരം നെയ്മർ.മത്സരത്തിന്റെ ഇടവേള സമയത്താണ് നെയ്മർ കോബി ബ്രയാന്റിന്റെ മരണ വാർത്ത അറിഞ്ഞത്. തുടർന്ന് രണ്ടാം പകുതിയിൽ 52-ാം മിനിട്ടിൽ പെനാൽറ്രിയിലൂടെ നേടിയ ഗോൾ നെയ്മർ കോബിക്ക് സമർപ്പിക്കുകയായിരുന്നു. ഗോൾ നേടിയ ശേഷം കാമറയ്ക്കരികിലേക്ക് ഓടിയെത്തി കോബിയുടെ ജേഴ്സി നമ്പറായ 24 എന്ന് ആഗ്യം കാണിച്ച ശേഷം കൈകൂപ്പി നിന്ന നെയ്മർ തുടർന്ന് ആകാശത്തേക്ക് വലതുകൈയിലെ ചൂണ്ടുവിരൽ ചൂണ്ടി കോബിക്ക് ആദരം അർപ്പിക്കുകയായിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയിലും ഗോൾ നേടിയ നെയ്മറുടെ ഇരട്ട പ്രഹരത്തിന്റെ മികവിൽ പി.എസ്.ജി ലെല്ലെയെ 2-0ത്തിന് കീഴടക്കി.

ഇടവേള സമയത്താണ് ഞാൻ കോബിയുടെ മരണവാർത്ത അറിയിച്ചുള്ള സന്ദേശം കണ്ടത്. ബാസ്‌കറ്ര് ബോൾ രംഗത്തിന് മാത്രമല്ല കായിക ലോകത്തിന് തന്നെ വലിയ ദു:ഖകരമായ അവസ്ഥയാണിത്. എനിക്കദ്ദേഹത്തെ നന്നായി അറിയാം. ആ ഗോൾ അദ്ദേഹത്തിനുള്ള സമർപ്പണം ആയിരുന്നു.കോബിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.

നെയ്മർ