വാഷിംഗ്ടൺ: 62ാമത് ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അമേരിക്കൻ ബാസ്‌കറ്റ് ബാൾ ഇതിഹാസം കോബി ബ്രയാന്റിന്റെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന് ആദരാഞ്ജലിയർപ്പിച്ചാണ് സംഗീത ലോകത്തെ ഒാസ്കാർ എന്നറിയപ്പെടുന്ന ഗ്രാമി പുരസ്‌കാര ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. അമേരിക്കയിലെ നാഷണൽ അക്കാഡമി ഒഫ് റെക്കാഡിംഗ് ആർട്സ് ആൻഡ് സയൻസ് ആണ് പുരസ്കാരം നൽകി വരുന്നത്.
അഞ്ച് പുരസ്‌കാരങ്ങളുമായി 18 വയസുകാരി പോപ് സിംഗർ ബില്ലി എലിഷാണ് തിളങ്ങിയത്. റെക്കാഡ് ഒഫ് ദ ഇയർ, ബെസ്റ്റ് ന്യൂ ആർട്ടിസ്റ്റ്, ആൽബം, സോംഗ് ഒഫ് ദ ഇയർ, ന്യൂ ആർട്ടിസ്റ്റ്, പോപ് വോക്കൽ ആൽബം എന്നീ വിഭാഗങ്ങളിലാണ് ഗായിക പുരസ്‌കാരം നേടിയത്. മികച്ച ട്രഡിഷൽ ആർ ആൻഡ് ബി പെർഫോമൻസ്, മികച്ച സോളോ പെർഫോമൻസ്, മികച്ച അർബാൻ കണ്ടംപററി പെർഫോമൻസ് എന്നീ വിഭാഗങ്ങളിൽ അമേരിക്കൻ ഗായിക ലിസോ പുരസ്കാരം നേടി. മിഷേൽ ഒബാമയും ഒരു ഗ്രാമിക്ക് അർഹയായി. 'ബെസ്റ്റ് സ്പോക്കൻ വേർഡ് ആൽബത്തിനാണ്' മിഷേലിന് അവാർഡ് ലഭിച്ചത്. ഒബാമ കുടുംബത്തിലേക്ക് എത്തുന്ന മൂന്നാം ഗ്രാമിയാണ് ഇത്.
മറ്റ് പുരസ്കാരങ്ങൾ
മികച്ച കൺട്രി ഡ്യുവോ പെർഫോമൻസ് - സ്പീച്ച് ലെസ് - ഡാൻ, ഷെ
മികച്ച ആൽബം - സ്റ്റിക് ആൻഡ് സ്റ്റോൺസ് - ഡേവ് ചാപ്പൽ
മികച്ച റാപ്പ് ആൽബം -ഇഗോർ - ടെയ്‌ലർ
മികച്ച റാപ്പ് - ഹൈയർ - ഡിജെ ഖാലിദ്
മികച്ച പോപ്പ് ഡ്യുവോ- ദ ഓൾഡ് റോഡ് - ലിൽ നാസ്, ബില്ലി റേ സൈറസ്
പ്രൊഡ്യൂസർ ഒഫ് ദ ഇയർ (നോൺ ക്ലാസിക്കൽ) - ഫിന്നേസ് ഓ കോണൽ
മികച്ച മ്യൂസിക് വീഡിയോ - ഓൾഡ് ടൗൺ റോഡ് - ലിൽ നാസ്, ബില്ലി റേ സൈറസ്
മികച്ച കൺട്രി ആൽബം - വേർ അയാം ലിവിംഗ് - ടാന്യ ടക്കർ