കൊൽക്കത്ത: കൊറോണ വൈറസ് ബാധയെന്ന് സംശയം, ചൈനീസ് യുവതിയെ കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൂ മയി (28)എന്ന യുവതിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ് യുവതി. ഹൂവിന്റെ നില തൃപ്തികരമാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പിലെ വിദഗ്ദ്ധ സംഘം അറിയിച്ചു. ആറുമാസം മുമ്പാണ് ഹൂ അവസമായി ചൈന സന്ദർശിച്ചത്. ജനുവരി 24 ന് ഇന്ത്യയിൽ എത്തുന്നതിന് മുമ്പ് നാമിബിയ, മഡകാസ്‌കർ, മൗറീഷ്യസ് എന്നിവിടങ്ങൾ സന്ദർശിച്ചിരുന്നു. ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം അസുഖ ബാധിതയായതോടെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ചയും ഹൂവിനെ പരിശോധിച്ചുവെന്നും കൊറോണയുടെ ലക്ഷണങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ഹൂവിനെ തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്നും കൊൽക്കത്ത മേയർ സ്വപൻ സമാധാർ വ്യക്തമാക്കി.