ആറ്റിങ്ങൽ: ദയ കലാസ്വാദക സാംസ്കാരിക വേദിയുടെയും ദയ ഡ്രാമ ആൻഡ് ഫിലിം സൊസൈറ്റിയുടെയും ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ഉദ്ഘാടനം ഡോ.ജോർജ് ഓണക്കൂർ നിർ‌വഹിച്ചു . അഡ്വ.എം.മുഹ്സിൻ അദ്ധ്യക്ഷത വഹിച്ചു .അഡ്വ.ബി.സത്യൻ എം.എൽ.എ, ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ്,പ്രൊഫ.അയിലം ഉണ്ണികൃഷ്ണൻ,കാരേറ്റ് ജയകുമാർ, പൊലിമയിൽ ഹുസൈൻ,ചന്ദ്രബോസ്,വിജയൻ പാലാഴി,വർക്കല എം.എസ്.ഷാജഹാൻ,വഞ്ചിയൂർ ഉദയകുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഏറ്റവും നല്ല കർഷനായി ട്രസ്റ്റ് തിരഞ്ഞെടുത്ത സുധാകരനെയും വിവിധ നാടക മത്സരങ്ങളിൽ ശ്രദ്ധിക്കപ്പെട്ട തിരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം വേദവ്യാസയുടെ നാടക രചയിതാവ് വി.ആർ. സുരേന്ദ്രൻ, അഭിനയത്രിമാരായ ലക്ഷ്മി എൻ.നായർ, ഗീതു എന്നിവരെയും ആദരിച്ചു . തുടർന്ന് വേദവ്യാസയുടെ മറിമായം എന്ന നാടകവും നടന്നു.