ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗേൾസ് സ്കൂളിനുമുന്നിൽ നിന്ന് സ്വകാര്യ ബസിൽ കയറിയ വിദ്യാർത്ഥിനിയെ, ഇറങ്ങേണ്ട സ്റ്റോപ്പിലിറക്കാതെ മൂന്ന് സ്റ്റോപ്പ് കഴിഞ്ഞ് ഇറക്കിവിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കുന്ന സ്വകാര്യ ബസ്‌ ജീവനക്കാരുടെ നടപടിക്കെതിരെ കെ. എസ്. യു പരാതി നൽകി. ഇത്തരം സംഭവങ്ങൾക്ക് മാതൃകപരമായ ശിക്ഷ നല്കി ആറ്റിങ്ങൽ മേഖലയിലെ വിദ്യാർത്ഥികളുടെ സുരക്ഷിത യാത്ര ഉറപ്പുവരുത്തണമെന്നാവശ്യപെട്ട്‌ ആറ്റിങ്ങൽ ആർ.ടി.ഒ ക്കാണ് പരാതി നൽകിയത്. വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കുന്ന പ്രവണതകൾ ആവർത്തിക്കുകയാണെങ്കിൽ, സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കെ.എസ്‌.യു ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് ജിഷ്ണു മോഹൻ അറിയിച്ചു.