കൊൽക്കത്ത: കേരളം, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾക്ക് പിന്നാലെ പശ്ചിമ ബംഗാളും
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി. ബംഗാളിൽ സി.എ.എയും എൻ.പി.ആറും എൻ.ആർ.സിയും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. സമാധാനപരമായ പ്രതിഷേധം തുടരും. പൗരത്വ നിയമ ഭേദഗതി പ്രകാരം പൗരത്വം ലഭിക്കണമെങ്കിൽ വിദേശിയാകണമെന്ന സ്ഥിതിയാണ്. ഈ ഭേദഗതിയിലൂടെ ആദ്യമായി മതം പൗരത്വം ലഭിക്കുന്നതിനുള്ള മാനദണ്ഡമായി മാറി. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും മമത കുറ്റപ്പെടുത്തി. കോൺഗ്രസും സി.പി.എം നേതൃത്വം നൽകുന്ന ഇടതുമുന്നണിയും അടക്കമുള്ള പാർട്ടികൾ പ്രമേയത്തെ പിന്തുണച്ചപ്പോൾ ബി.ജെ.പി എതിർത്തു.