ന്യൂഡൽഹി : ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരേ രൂക്ഷ വിമർശനവുമായി ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. അമിത് ഷായെ മൃഗമെന്ന് വിളിച്ചുകൊണ്ടാണ് താരത്തിന്റെ പുതിയ ട്വീറ്റ്. ചരിത്രം ഈ മൃഗത്തിന് നേരെ തുപ്പും എന്നാണ് അനുരാഗ് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
'നമ്മുടെ ആഭ്യന്തര മന്ത്രി എത്ര വലിയ ഭീരുവാണ്. അയാളുടെ പൊലീസ്, അയാളുടെ വാടകഗുണ്ടകൾ, അയാളുടെ സ്വന്തം സൈന്യം. എന്നിട്ടും സ്വന്തം സുരക്ഷ വർദ്ധിപ്പിക്കുന്നത്. നിരായുധരായ പ്രതിഷേധക്കാരെ ആക്രമിച്ചു കൊണ്ടാണ്. അപകർഷതാ ബോധത്തിന്റെയും നിലവാരമില്ലായ്മയുടെയും പരിധി അമിത് ഷാ ലംഘിച്ചു. ചരിത്രം ഈ മൃഗത്തിന്റെ മുഖത്ത് തുപ്പും.' അനുരാഗ് കശ്യപ് കുറിച്ചു.
हमारा गृहमंत्री कितना डरपोक है । खुद की police , खुद ही के गुंडे , खुद की सेना और security अपनी बढ़ाता है और निहत्थे protestors पर आक्रमण करवाता है । घटियेपन और नीचता की हद अगर है तो वो है @AmitShah । इतिहास थूकेगा इस जानवर पर।
ഡൽഹിയിലെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ പൗരത്വനിയമത്തിനെതിരെ മുദ്രാവാക്യം വിളിച്ച യുവാക്കളെ ഒരു കൂട്ടമാളുകൾ സംഘം ചേർന്ന് മർദ്ദിച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ ട്വീറ്റ്. പൗരത്വ നിയമ ഭേദഗതിക്കെതിരേ ശക്തമായി സമര രംഗത്തുള്ള സംവിധായകനാണ് അനുരാഗ് കശ്യപ്. ബി.ജെ.പിയുടെ വിമർശകനായ അദ്ദേഹം സോഷ്യൽ മീഡിയയിൽ രൂക്ഷ ആക്രമണത്തിന് ഇരയാകാറുണ്ട്.