കൊച്ചി: മാസ്ക് ധരിച്ച് നിൽക്കുന്ന യുവാതരം ഫഹദിന്റെയും നസ്രിയയുടെയും പുതിയ ചിത്രം കണ്ട് അമ്പരന്ന് ആരാധകർ.. ഇരുവരും മാസ്‌ക് ഉപയോഗിച്ച് മൂക്കും വായും മൂടിക്കെട്ടിയ ചിത്രമാണ് നസ്രിയ ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ചത്. കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണോ എന്നാണ് ആരാധകരുടെ സംശയം. ഏതായാലും ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് ഉള്ളത്. ചിലുരുടെ ചോദ്യം ചൈനയിലാണോ എന്നാണ്. സംസാരം ആരോഗ്യത്തിന് ഹാനികരം' ആയതുകൊണ്ടാണോ ഇതെന്നുള്ള രസകരമായൊരു കമന്റുമുണ്ട്
ഇരുവരും ഒന്നിച്ചെത്തുന്ന പുതിയ ചിത്രം 'ട്രാന്‍സ്' ഫെബ്രുവരി 14ന് തിയേറ്ററുകളിലെത്തുകയാണ്. ഇതിന്റെ ഭാഗമായാണോ ഈ ചിത്രമെന്നും വ്യക്തമല്ല. ചിത്രത്തെ കുറിച്ച് രണ്ടു പേരും ഒന്നും വ്യക്തമാക്കിയിട്ടില്ല.