afgan-jet

കാബൂൾ: 83 യാത്രികരുമായി അഫ്ഗാൻ യാത്രാവിമാനമായ ഏരിയാന എയർലൈൻസ് തകർന്നുവീണു. താലിബാൻ നിയന്ത്രണത്തിലുള്ള ഗസ്നി പ്രവിശ്യയിലാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അപകടം നടന്നെന്ന വാർത്ത വിമാനക്കമ്പനി നിഷേധിച്ചിട്ടുണ്ട്. തങ്ങളുടെ എല്ലാ വിമാനവും സുരക്ഷിതമാണെന്നാണ് കമ്പനി പറയുന്നത്. അതേസമയം ഏരിയാന അഫ്ഗാൻ എയർലൈൻസിന്റെ ബോയിംഗ് 737-400 വിമാനമാണ് തകർന്നുവീണതെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രാദേശിക കൗൺസിൽ അംഗങ്ങളും അപകട വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. 80ൽ അധികം യാത്രികരാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തിങ്കളാഴ്ച ഉച്ഛയ്ക്ക് 1.15 ഓടെയാണ് ഹെറാത്തിൽ നിന്ന് കാബൂളിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടമെന്നും റിപ്പോർട്ടുകളുണ്ട്. യാത്രികരുടെയും വിമാന ജീവനക്കാരുടെയും എണ്ണം സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല.