citu
citu

ചെന്നൈ : സി.ഐ.ടി.യു അഖിലേന്ത്യാ പ്രസിഡന്റായി കെ. ഹേമലതയെയും ജനറൽ സെക്രട്ടറിയായി തപൻ സെന്നിനെയും അഖിലേന്ത്യാ സമ്മേളനം വീണ്ടും തിരഞ്ഞെടുത്തു. എം.എൽ മൽക്കോട്ടിയയാണ് ട്രഷറർ. 16 വൈസ് പ്രസിഡന്റുമാരും 19 സെക്രട്ടറിമാരുമുണ്ട്. സെക്രട്ടറിയുടെ ഒരു ഒഴിവ് പിന്നീട് നികത്തും. ബസുദേവ് ആചാര്യ സ്ഥിരം ക്ഷണിതാവാണ്.

വൈസ് പ്രസിഡന്റുമാർ: എ.കെ. പത്മനാഭൻ, ജെ.എസ്. മജുംദാർ, എ. സൌന്ദരരാജൻ, കെ.ഒ. ഹബീബ്, കെ.കെ. ദിവാകരൻ, ആനത്തലവട്ടം ആനന്ദൻ, ജെ. മേഴ്സിക്കുട്ടിഅമ്മ, മണിക് ദേ, മാലതി ചിട്ടിബാബു, രഘുനാഥ് സിംഗ്, ബിഷ്ണു മൊഹന്തി, എസ്. വരലക്ഷ്മി, ഡി.എൽ. കരാട്, ബേബി റാണിഏ, എൺ സായിബാബു, സുഭാഷ് മുഖർജി. സെക്രട്ടറിമാർ: എസ്. ദേബ്രോയ്, എളമരം കരീം, കാശ്മീർസിംഗ് ഠാക്കൂർ, പ്രശാന്ത നന്ദി ചൌധുരി, ജി സുകുമാരൻ, പി. നന്ദകുമാർ,, എം.എ. ഗഫൂർ, ഡി.ഡി. രാമാനന്ദൻ, എ.ആർ. സിന്ധു, കെ. ചന്ദ്രൻപിള്ള, മീനാക്ഷിസുന്ദരം, ഉഷാറാണി, അനാദി സാഹു, ചുക്ക രാമലു, മധുമിത ബന്ദോപാധ്യായ, അമിതാവ ഗുഹ, ആർ. കരുമലയ്യൻ, തപൻ ശർമ, പ്രമോദ് പ്രധാൻ.