
ഈ വർഷത്തെ ഗ്രാമി അവാർഡ് വേദിയിൽ ഗ്രാമി വേദിയിൽ പ്രിയങ്ക ചോപ്ര അണിഞ്ഞ ഗൗണിനെ ചൊല്ലിയാണ് സോഷ്യൽ മീഡിയയിൽ ആരാധകരുടെ ചർച്ച. ഗ്രാമി വേദിയിൽ തന്റെ വ്യത്യസ്തമായ ഗൗണിലൂടെ പ്രിയങ്ക ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൊക്കിൾ ചുഴി വരെ ഇറങ്ങിയ ഡീപ് വി നെക്ക് ഗൗണായിരുന്നു പ്രിയങ്കയെ ശ്രദ്ധാകേന്ദ്രമാക്കിയത്. വയറുവരെ നീളുന്ന 'കട്ട്' അത്ര സാധാരണമായി ഗൗണിന് വേണ്ടി തിരഞ്ഞെടുക്കപ്പെടാറില്ല. നീണ്ടുകിടക്കുന്ന നെക്കിന് ചുറ്റും വെളുത്ത കല്ലുകള്‍ കൊണ്ട് പല നിരയിലായി ഡിസൈനുമുണ്ട്.
പതിവ് പോലെ തന്നെ പ്രിയങ്കയുടെ 'ലുക്ക്' സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ പ്രിയങ്കയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഫാഷൻ പ്രേമികൾ ഉയയര്‍ത്തുന്നത്. നടിയും ഗായികയും നർത്തകയിുമൊക്കെയായ ജെന്നിഫർ ലോപ്പസ് 2000ത്തിലെ ഗ്രാമി വേദിയെ ഞെട്ടിച്ച അതേ 'ഗൗണ്‍' ഡിസൈനാണ് പ്രിയങ്കയുടേത് എന്നാണ് ഇവരുടെ ചോദ്യം
 
വയറ് വരെ നീളുന്ന ആഴത്തിലുള്ള 'വി' കട്ട് നെക്ക് തന്നെയായിരുന്നു ജെന്നിഫർ ലോപ്പസിന്റെ ഗൗണിന്റേയും പ്രത്യേകത. എന്നാൽ ഏറെക്കുറെ മുഴുവനായും കാലുകൾ കൂടി അനാവൃതമാകുന്ന തരത്തിലായിരുന്നു ജെന്നിഫർ ലോപസിന്റെ പച്ച ഗൗൺ ഡിസൈൻ ചെയ്യപ്പെട്ടിരുന്നത്. ഇക്കാര്യത്തില്‍ മാത്രമാണ് പ്രിയങ്കയുടെ ഗൗൺ വ്യത്യാസപ്പെട്ടിരിക്കുന്നത്. അന്ന് പച്ച നിറത്തിലുള്ള ആ വസ്ത്രത്തിൽ ജെന്നിഫറിനെ കണ്ട് ഫാഷന്‍ ലോകം തന്നെ നിശ്ചലമായി എന്നത് ചരിത്രം. ഇത്രയും ആഘോഷിക്കപ്പെട്ട ഒരു 'ലുക്ക്' പ്രിയങ്ക അതേ വേദിക്ക് വേണ്ടിത്തന്നെ കടമെടുക്കരുതായിരുന്നു എന്നാണ് മിക്കവരും ചൂണ്ടിക്കാട്ടുന്നത്.
 
റാൾഫ് ആൻഡ് റസ്സോ കളക്ഷന്റെ മാസ്റ്റർപീസ് ഡിസൈനർ ഗൗണാണ് തന്റെ റെഡ് കാർപ്പറ്റ് ലുക്കിനായി പ്രിയങ്ക തിരഞ്ഞെടുത്തത്. വെള്ളനിറത്തിലുള്ള സാറ്റിൻ ഗൗണിന് ഇറക്കം കൂടിയ നെക്ക് ലൈൻ ഗ്ലാമറസ് ലുക്ക് നല്‍കുന്നു.ചിറക് പോലുള്ള സ്ലീവുകളും നീളൻ ടെയിലും മത്സ്യകയെ പോലെ തോന്നിപ്പിക്കും. മിനിമൽ ആക്സസറീസാണ് പ്രിയങ്ക ഉപയോഗിച്ചിരിക്കുന്നത്. പൊക്കിൾച്ചുഴിയിലെ ക്രിസ്റ്റൽ സ്റ്റഡ് ആണ് അതില്‍ എടുത്തു പറയേണ്ടത്.
ഭര്‍ത്താവും ഗായകനുമായ നിക്ക് ജൊനാസിനൊപ്പമായിരുന്നു പ്രിയങ്ക 'ഗ്രാമി'പുരസ്‌കാരച്ചടങ്ങിനെത്തിയത്. നിക്കിന്റേയും സഹോദരന്മാരുടേയും സംഗീത ആൽബം മികച്ച പോപ്- സംഘത്തിന് വേണ്ടി നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇവർക്ക് പുരസ്‌കാരം ലഭിച്ചില്ല