my-homem-

ആധുനിക കാലത്ത് നിർമ്മിക്കുന്ന പലവീടുകളിലും കിടപ്പുമുറികളോട് ചേർന്നാണ് ടോയ്‌ലെറ്റുകളുടെ സ്ഥാനം.. ടോയ്ലെറ്റുകൾ കിടപ്പുമുറികളോട് ചേർന്നുവരുമ്പോൾ സ്ഥാനത്തിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്..

പ്രധാനമർമ്മങ്ങൾ, സൂത്രങ്ങൾ എന്നിവയിൽ ശൗചാലയങ്ങൾ വരാൻ പാടില്ലെന്ന് ആചാര്യന്മാർ നിഷ്കർഷിക്കുന്നു
ഗൃഹ മധ്യത്തിലൂടെ കിഴക്കു പടിഞ്ഞാറായി കടന്നു പോകുന്ന ബ്രഹ്മ സൂത്രവും , തെക്കുവടക്കായി കടന്നു പോകുന്ന യമ സൂത്രം അതു പോലെ തെക്ക് പടിഞ്ഞാറേ കോണിൽ നിന്നും വടക്ക് കിഴക്കേ കോണിലേക്കുള്ള രേഖയെ കർണ സൂത്രമെന്നും വടക്കു പടിഞ്ഞാറേ കോണിൽ നിന്നും തെക്കു കിഴക്കേ കോണിലേക്കുള്ള രേഖയെ മൃത്യു സൂത്രമെന്നും പറയുന്നു. ഇപ്പറഞ്ഞ രെഖകൾക്ക് വേധം വരുത്തും വിധം ടോയ്ലറ്റുകൾ നല്കരുത്.

സെപ്റ്റിക് ടാങ്ക് പണിയുമ്പോൾ കോണുകളിലും ഗൃഹമധ്യസൂത്രം കടന്നു പോകുന്നിടങ്ങളിലും വരാതെ ശ്രദ്ധിക്കുക. തെക്കുവശത്ത് വരാതിരിക്കുന്നതാണ്‌ നന്ന്. വീടിന്റെ തെക്കുപടിഞ്ഞാറു കോണും, വടക്കു കിഴക്കു കോണും ഒഴിവാക്കി വേണം സെപ്റ്റിക് ടാങ്കും, വേസ്റ്റ് ടാങ്കും സ്ഥാപിക്കുവാൻ.

വീഡിയോ