രോഗപ്രതിരോധത്തിനും സൗന്ദര്യത്തിനും ഒരു പോലെ സഹായകമായ ഉലുവയില പ്രമേഹരോഗികൾക്ക് ഉത്തമ ഔഷധമാണ്. രക്തത്തിലെ ഇൻസുലിന്റെ അളവ് നിയന്ത്രിക്കാൻ ഉലുവയില നീരിന് അത്ഭുതകരമായ കഴിവുണ്ട്. ഇതിലുള്ള സാപോനിൻസ് ആണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത്. ഇതിലുള്ള പ്രകൃതിദത്ത ഫൈബറായ ഗാലക്ടോമാനൻ രക്തത്തിലേക്കുള്ള പഞ്ചസാരയുടെ ആഗിരണം കുറയ്ക്കും.
ഇൻസുലിന്റെ ഉത്പാദനത്തിന് സഹായിക്കുന്ന അമിനോ ആസിഡുകളും ഉലുവയിലയിൽ അടങ്ങിയിട്ടുണ്ട്. ടൈപ്പ് 2 ഡയബെറ്റിസിനുള്ള മികച്ച മരുന്നാണിത്. പ്രമേഹരോഗികൾ ഉലുവ ഇല കറികളിലും സാലഡിലും ചേർത്ത് കഴിക്കുന്നതിന് പുറമേ ഉലുവ ഇല ചേർത്ത് തിളപ്പിച്ച വെള്ളം ദിവസവും മൂന്നോ നാലോ പ്രാവശ്യം കുടിക്കുന്നതും ഗുണം നൽകും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഇതിലുള്ള ഗാലക്ടോമാനൻ എന്ന ഘടകത്തിന് കഴിവുണ്ട്. കൊളസ്ട്രോൾ നിയന്ത്രിക്കാനും ഉലുവയില സഹായിക്കും. ഉലുവയിലയിൽ ധാരാളമായി അടങ്ങിയിട്ടുള്ള ഇരുമ്പ് വിളർച്ച അകറ്റാനും ഹീമോഗ്ലോബിൻ ഉത്പാദനം വർദ്ധിപ്പിക്കാനും സഹായിക്കും.