മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പരിചിത തൊഴിലിൽ നേട്ടം. മേലധികാരിയുടെ പ്രതിനിധിയാകും. പുതിയ അവസരങ്ങൾ.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സാമ്പത്തിക ലാഭമുണ്ടാകും. നിരാശയെ അതിജീവിക്കും. പുതിയ പദ്ധതികൾക്ക് തുടക്കം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
കൃഷിവിളകളിൽ നിന്നും ലാഭം. ചെലവിനങ്ങളിൽ നിയന്ത്രണം. ദുരിതങ്ങൾക്ക് ശമനം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
തൊഴിൽ അവസരം വന്നുചേരും. വ്യവസായ പുരോഗതി. കലാ കായിക മത്സരങ്ങളിൽ വിജയം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
രാഷ്ട്രീയ പ്രവർത്തനത്തിൽ വിജയം. പരീക്ഷണ നിരീക്ഷണങ്ങളിൽ നേട്ടം. അനാവശ്യമായ ആധി ഒഴിവാക്കണം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ചെലവിനങ്ങൾക്കു നിയന്ത്രണം. ആഗ്രഹ സാഫല്യം. ചെയ്യുന്ന കാര്യങ്ങൾ ഉപകാരപ്രദം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ആത്മ നിർവൃതിയുണ്ടാകും. സുപ്രധാന പരീക്ഷകളിൽ വിജയം. അദൃശ്യമായ ഈശ്വര സാന്നിധ്യം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
: മഹത് വചനങ്ങൾ ജീവിതത്തിൽ പകർത്തും. ലക്ഷ്യപ്രാപ്തി നേടും. ഗൗരവമുള്ള വിഷയങ്ങൾ കണ്ടെത്തും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പ്രായോഗികവശം ചിന്തിക്കും. മാർഗ്ഗതടസങ്ങൾ മാറും. ഉദ്ദേശിച്ച കാര്യങ്ങൾ സാധിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ഉപരിപഠനത്തിന് ചേരും. നല്ല തീരുമാനങ്ങൾ ഗുണകരമാകും. മനോവിഷയം ഒഴിവാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
വ്യവസ്ഥകൾ പാലിക്കും. ആരോഗ്യം പരിപാലിക്കും. ശുഭസൂചനകങ്ങളായ പ്രവർത്തനങ്ങൾ.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ആത്മാർത്ഥമായി പ്രവർത്തിക്കും. നല്ല അവസരങ്ങൾ. മാതാപിതാക്കളുമായി യാത്ര.