yuzvendra-chahal

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും മാസങ്ങളായി വിട്ടു നിൽക്കുകയാണ് ക്യാപ്റ്റൻ കൂൾ. ധോണിയുടെ തിരിച്ചുവരവിൽ ഇപ്പോഴും വ്യക്തതയായിട്ടില്ല. ഏകദിന ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനോടു തോറ്റ് പുറത്തായ ശേഷം ധോണി ദേശീയ ടീമിൽ കളിച്ചിട്ടില്ല. ഇടക്കാലത്ത് താരത്തിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളുയർന്നിരുന്നു. എങ്കിലും താരത്തിന്റെ മടങ്ങി വരവ് പ്രതീക്ഷിക്കുന്നത് ആരാധകർ മാത്രമല്ല സഹതരാരങ്ങളും ധോണിയുടെ മടങ്ങി വരവിനായി കാത്തിരിപ്പുണ്ട്.

‘ചെഹല്‍‘ ടി.വിയുടെ ഒരു എപിസോഡില്‍ ഇന്ത്യന്‍ ടീമിന്റെ ബസ് യാത്ര ചിത്രീകരിക്കുന്നതിനിടെയാണ് ധോണിയുടെ കാര്യം ചാഹല്‍ പറഞ്ഞത്. ടീം ബസിൽ ധോണി സാധാരണ ഇരിക്കാറുള്ള ഏറ്റവും പിന്നിലെ അറ്റത്തുള്ള സീറ്റിൽ ഇപ്പോഴും ആരും ഇരിക്കാറില്ലെന്ന് ചാഹൽ പറ‌ഞ്ഞു. ഇന്ത്യൻ ടീമിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടയിലാണ് ചാഹൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ധോണിയെ ടീമംഗങ്ങൾക്ക് ഇപ്പോഴും വല്ലാതെ ‘മിസ്’ ചെയ്യുന്നുണ്ടെന്നും ചാഹൽ വെളിപ്പെടുത്തി.

‘ഈ സീറ്റിൽ ഇപ്പോഴും ആരും ഇരിക്കാറില്ല. ഞങ്ങൾക്ക് അദ്ദേഹത്തെ ശരിക്കും ‘മിസ്’ ചെയ്യുന്നുണ്ട്’ – ധോണി സാധാരണ ഇരിക്കാറുള്ള ഏറ്റവും പിന്നിലെ അറ്റത്തുള്ള സീറ്റിലേക്ക് വിരൽ ചൂണ്ടി ചെഹൽ പറഞ്ഞു.

MUST WATCH: We get you Chahal TV from the Bus! 🚌
This one is en route from Auckland to Hamilton 😎😎 - by @RajalArora @yuzi_chahal #TeamIndia

Full Video here ➡️➡️ https://t.co/4jIRkRitRh pic.twitter.com/ZJxMtRGsQu

— BCCI (@BCCI) January 27, 2020