corona

ന്യൂഡൽഹി: ചൈനയിൽ നൂറുകണക്കിനു പേരുടെ മരണത്തിനു കാരണമായ കൊറോണ വൈറസ് ചൈനയുടെ ജൈവായുധ പരീക്ഷണമാണെന്ന് റിപ്പോർട്ട്. ജൈവായുധ യുദ്ധവിദഗ്ദനും ഇസ്രായേൽ സൈനിക ഇന്റലിജൻസ് മുൻ ഓഫീസറുമായ ഡാനി ഹോഷത്തിന്റെതാണ് നിഗമനം.

ചൈനീസ് നഗരമായ വുഹാനിൽ നിന്നാണ് കൊറോണ വൈറസിന്റെ ഉത്ഭവം. "ചൈനയുടെ ഏറ്റവും നൂതന വൈറസ് ഗവേഷണ ലബോറട്ടറിയായ ''വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി" ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മനുഷ്യ ജീവനു ഹാനികരമാവുന്ന മാരക വൈറസുകളെയും നി‌ർമിക്കുന്ന ചൈനയിലെ ഏക ലബോറട്ടറിയാണിത്. ലബോറട്ടറിയിൽ നിന്നും പുറത്തുപോയ ഒരു വ്യക്തിയിൽ അണുബാധ ഉണ്ടായതോ, പരീക്ഷണത്തിനിടെ ചോർന്നതോ ആവാം വൈറസ് പുറത്തേക്ക് പോയതെന്നാണ് ഷോഹാമിന്റെ നിഗമനം. എന്നാൽ ഇതിനാവശ്യമായ തെളിവുകളൊന്നും ലഭ്യമായിട്ടില്ല.

രാജ്യത്തിനാവശ്യമായ രഹസ്യ ജൈവിക ആയുധ പരീക്ഷണങ്ങൾ നടത്തുന്നത് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലാണെന്ന് ഡാനി പറ‌ഞ്ഞു. ചൈനയുടെ ജൈവയുദ്ധങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള വ്യക്തിയാണിദ്ദേഹം. കൊറോണ വൈറസുകൾ ചൈനീസ് ബയോളജിക്കൽ ആയുധ പദ്ധതിയിൽ പ്രത്യേകമായി ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നറിയില്ലെന്നും, എന്നാൽ അത് സാധ്യമാണെന്നും ഷോഹാം പറഞ്ഞു.

മധ്യ ഹ്യൂബി പ്രവിശ്യയിൽ നിരവധി പേരെ കൊന്നൊടുക്കുകയും നൂറുകണക്കിന് ആളുകളെ ബാധിക്കുകയും ചെയ്ത കൊറോണ വൈറസിന്റെ ഉത്ഭവം ഇതുവരെ അറിയില്ലെന്നാണ് ചൈനീസ് ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നത്. വുഹാനിലെ ഒരു സീഫുഡ് മാർക്കറ്റിൽ വിറ്റ കാട്ടുമൃഗങ്ങളുടെ മാംസത്തിൽ നിന്നാണ് വൈറസ് ഉണ്ടായതെന്ന് പ്രാഥമിക സൂചനകൾ എന്ന് ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ ഗാവോ ഫു പറഞ്ഞിരുന്നു.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതുമുതൽ തെറ്റായ പല അഭ്യൂഹങ്ങലും അമേരിക്കയ്ക്കെതിരായി ചൈനീസ് ഇൻറർനെറ്റിൽ പ്രചരിക്കുന്നുണ്ടെന്ന് ഒരു യു.എസ് ഉദ്യോഗസ്ഥൻ വാഷിംഗ്ടൺ ടൈംസിനോട് പറ‌‌‌‌ഞ്ഞു. വ്യാപാരയുദ്ധത്തിൽ പരാജയപ്പെട്ട അമേരിക്ക, ചൈനയെ തകർക്കാൻ പ്രയോഗിച്ച ജൈവായുധമാണു പുതിയ വൈറസ് എന്നു ചൈനയിലും പ്രചാരണമുണ്ട്. അണുവായുധങ്ങൾ പ്രചരിപ്പിക്കാനുള്ള യു.എസ് ഗൂഢാലോചനയുടെ ഭാഗമാണ് വൈറസ് എന്നും ചൈന അവകാശപ്പെടുന്നുണ്ട്.

ആക്രമണാത്മക ജൈവ ആയുധങ്ങൾ തങ്ങളുടെ കയ്യിൽ ഇല്ലെന്ന് ചൈന മുമ്പ് പറഞ്ഞിരുന്നു. എന്നാൽ ചൈന രഹസ്യമായ ജൈവ യുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കഴിഞ്ഞ വർഷം ഒരു റിപ്പോർട്ടിൽ വ്യക്തമക്കിയിരുന്നു.