army

ശ്രീനഗർ: കാശ്മീർ താഴ്‌വരയിലെ ജെയ്ഷെ മുഹമ്മദ് നേതൃത്വത്തെ പൂർണമായും തുടച്ചുനീക്കിയെന്ന് ഇന്ത്യൻ സൈന്യം അവകാശപ്പെട്ടു. ഹിസ്ബുൾ മുജാഹിദ്ദീനെ ഉന്മൂലനം ചെയ്യുന്നതിൽ തങ്ങൾ വളരെ അടുത്തെത്തിയതായും സൈന്യം വ്യക്തമാക്കി.

ലഷ്കർ-ഇ-തായ്‌ബ, അൽ-ബദർ തുടങ്ങിയ ഭീകരവാദ ഗ്രൂപ്പുകൾ പൂർണ്ണമായും നശിപ്പിക്കപ്പെട്ടുവെന്നും, ഹിസ്ബുൽ മുജാഹിദീനിൽ റിയാസ് കൈക്കൂ എന്ന ഒരു കമാൻഡർ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും ഇന്ത്യൻ കോർപ്സ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ കെ.ജെ.എസ് ധില്ലൺ പറഞ്ഞു.

ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ സൈന്യം മൂന്ന് ഭീകരവാദികളെ വധിച്ചിരുന്നു. ജെയ്ഷെ മുഹമ്മദിന്റെ കാശ്മീർ ഭീകരവാദ മേധാവിയും പുൽവാമ ആക്രമണ നേതാവുമായ ജെയ്ഷെ മുഹമ്മദ് ഖാരി യാസിർ കൊല്ലപ്പെട്ടിരുന്നു. മറ്റൊരു ഭീകരവാദി ബർഹാൻ ഷെയ്ക്ക് ആണെന്ന് സംശയിക്കുന്നു. ഏറ്റുമുട്ടലിൽ പരിക്കേറ്റ ഒരു ജവാൻ ആർമി ഹോസ്പിറ്റലിൽ ചികിൽസയിലാണ്.

റിപ്പബ്ലിക് ദിനത്തിൽ വലിയ ആക്രമണം നടത്താനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നതെന്ന് കശ്മീരിലെ ലഫ്റ്റനന്റ് ജനറൽ ധില്ലണും,​ ഇൻസ്പെക്ടർ ജനറൽ വിജയ് കുമാറും പറഞ്ഞു.