അടുത്തിടെയായി ഗൾഫ് മേഖലയിലുണ്ടാവുന്ന പ്രതിസന്ധികൾ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് കേരളത്തെയാണ്. നിരവധി മലയാളികളാണ് ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയത്. ഗൾഫ് സാമ്പത്തിക മേഖലകളിലുണ്ടാവുന്ന തക‌ർച്ചയും,​ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുന്നതിനുള്ള ശ്രമവുമാണ് ഇത്തരത്തിൽ നിരവധിപേർക്ക് തൊഴിൽ നഷ്ടപ്പെടാൻ കാരണം.

എന്നാൽ ഗൾഫ് തൊഴിലവസരങ്ങളെ സബന്ധിക്കുന്ന ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഗൾഫിൽ തൊഴിൽ തേടുന്നവ‌ക്ക് പുത്തൻ അവസരങ്ങൾ പല മേഖലകളിലും ലഭിക്കുമെന്ന് വിദ്യാഭ്യാസ വിദഗ്ദൻ ടി.പി സേതുമാധവൻ പറയുന്നു. പ്രധാനമായും ഐ.ടി രംഗം,​ ഹോസ്പിറ്റാലിറ്റി,​ ഹോട്ടൽ മാനേജ്മെന്റ് എന്നീ മേഖലകളിലാണ് നിരവധി ഉദ്യോഗാർത്ഥികളെ പുതുതായി തേടുന്നത്. കൗമുദി ടി.വിയുടെ സ്ട്രൈറ്റ് ലൈൻ എന്ന പരിപാടിയിൽ ഗൾഫ് മേഖലയിലെ പുതിയ തൊഴിൽ അവസരങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ടി.പി സേതുമാധവൻ.

middle-east-jobs