death

സ്വപ്‌നങ്ങൾ കാണുന്നത് എല്ലാവർക്കും ഇഷ്‌ടമുള്ള കാര്യങ്ങളാണ്. നല്ല സ്വപ്‌നങ്ങൾ കാണുമ്പോൾ ജീവിതത്തിൽ അതൊക്കെ ഒന്ന് പ്രാവർത്തികമായെങ്കിൽ എന്ന് ചിന്തിക്കാത്തവരായി ആരും കാണില്ല. എന്നാൽ അശുഭകരങ്ങളായ സ്വ‌പ്‌നങ്ങളും നമ്മെ തേടി എത്താറുണ്ട്. മരണത്തെയും മരിച്ചവരെയും സ്വപ്‌നം കാണുന്നത് ചിലരുടെ പതിവാണ്. ഇത് പലപ്പോഴും അവരിൽ ഭീതി ഉണർത്താറുമുണ്ട്. എന്താണ് ഇതിന്റെ അർത്ഥമെന്നറിയാൻ ജ്യോതിഷികളെ തേടിപോകുന്നവരും കുറവല്ല.

എന്നാൽ മരണത്തെയും മരണപ്പെട്ടവരെയും സ്വപ്‌നം കാണുന്നത് കൊണ്ട് ഒരു ദോഷവുമില്ലെന്നതാണ് വാസ്‌തവം. ഇതുകൊണ്ട് ഒരുതരത്തിലുള്ള ദോഷവും ഉണ്ടാകില്ലത്രേ. അതേസമയം, പിതൃക്കൾ സ്വപ്‌നത്തിൽ എത്തിയാൽ ദോഷകരമാണെന്നും വാദമുണ്ട്. ഉത്തമനായ ഒരു ജ്യോതിഷിയെ കണ്ട് അതിനുള്ള പരിഹാരമാർഗവും തേടേണ്ടതുണ്ട്.