kerala-uni
UNIVERSITY OF KERALA

ടൈംടേബിൾ

ബി.ടെക് പാർട്ട് ടൈം റീസ്ട്രക്‌ച്ചേർഡ് 2008 സ്‌കീം ഒന്നും മൂന്നും സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

മൂന്നാം സെമസ്റ്റർ ബി.പി.എ (വീണ) പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി 13 മുതൽ 18 വരെ ശ്രീ.സ്വാതി തിരുനാൾ സംഗീത കോളേജിൽ നടത്തും.

അഞ്ചാം സെമസ്റ്റർ ബി.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് വീഡിയോ പ്രൊഡക്‌ഷൻ കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 5 ന് നടത്തും.

ഒന്നാം സെമസ്റ്റർ ബി.പി.എ (വീണ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 10 മുതൽ 12 വരെ ശ്രീ.സ്വാതി തിരുനാൾ സംഗീത കോളേജിൽ നടത്തും.

ഒന്നാം സെമസ്റ്റർ, ഒക്‌ടോബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ, ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.എസ് സി കമ്പ്യൂട്ടർ സയൻസ് പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം ഫെബ്രുവരി 25, ഫെബ്രുവരി 6, ഫെബ്രുവരി 14 മുതൽ നടത്തും.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എം.എഫ്.എ (പെയിന്റിംഗ് ആൻഡ് സ്‌കൾപ്ചർ) ഡിഗ്രി പരീക്ഷ, രണ്ടാം സെമസ്റ്റർ എം.വി.എ (പെയിന്റിംഗ്) പരീക്ഷകളുടെ ഫലങ്ങൾ വെബ്‌സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കാനുളള അവസാന തീയതി ഫെബ്രുവരി 12.

അഞ്ചാം സെമസ്റ്റർ, ഒന്നാം സെമസ്റ്റർ എം.ബി.എൽ പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ.