psc
പി.എസ്.സി

പ്രമാണപരിശോധന

ജയിൽ വകുപ്പിൽ കാറ്റഗറി നമ്പർ 456/16 വിജ്ഞാപന പ്രകാരം അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, 457/16 വിജ്ഞാപന പ്രകാരം വനിത അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികകളുടെ ശാരീരിക ക്ഷമതാ പരീക്ഷ വിജയിച്ചവരിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുളളവർക്ക് പി.എസ്.സി. കൊല്ലം മേഖലാ ഓഫീസിൽ വച്ചും, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലുളളവർക്ക് എറണാകുളം മേഖലാ ഓഫീസിൽ വച്ചും, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുളളവർക്ക് കോഴിക്കോട് മേഖലാ ഓഫീസിൽ വച്ചും 28 മുതൽ പ്രമാണപരിശോധന നടത്തും. അസൽ തിരിച്ചറിയൽ രേഖ, നിശ്ചിതമാതൃകയിലുളള മെഡിക്കൽ സർട്ടിഫിക്കറ്റ്, വയസ്, യോഗ്യത, ജാതി തെളിയിക്കുന്നതിനുളള രേഖകൾ എന്നിവ സ്‌കാൻ ചെയ്ത് പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്തശേഷം അസൽ പ്രമാണങ്ങൾ സഹിതം നിശ്ചിത തീയതിയിലും സ്ഥലത്തും രാവിലെ 10 മണിക്ക് ഹാജരാകണം.


സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 430/17 വിജ്ഞാപന പ്രകാരം ലക്ചറർ ഇൻ ടെക്‌സ്റ്റൈൽ ടെക്‌നോളജി (പോളിടെക്നിക്സ്) തസ്തികയിലേക്ക് 30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ 3 ബി വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ : 0471 2546441).