csk

തിരുവനന്തപുരം: പ്രമുഖ സിമന്റ് നിർമ്മാതാക്കളായ ഇന്ത്യാ സിമന്റ്‌സ്, ഉയർന്ന പ്രവർത്തനക്ഷമതയുള്ള ഓൾ വെതർ പ്രീമിയം കോറോമാൻഡൽ സൂപ്പർ കിംഗ് (സി.എസ്.കെ) സിമന്റ് കേരളത്തിൽ അവതരിപ്പിച്ചു. കേരളത്തിലെ കനത്ത മഴയും അന്തരീക്ഷത്തിലെ ഉയർന്ന രാസ സാന്നിദ്ധ്യവും മൂലം കോൺക്രീറ്രിന് തുരുമ്പിക്കൽ മൂലമുണ്ടാകുന്ന ബലക്ഷയത്തെ ഫലപ്രദമായി നേരിടാൻ സി.എസ്.കെ സിമന്റിന് കഴിയും.

കേരളത്തിലെ വിപണിവിഹിതം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഓൾ വെതർ പ്രീമിയം കോറോമാൻഡൽ സൂപ്പർ കിംഗ് (സി.എസ്.കെ) സിമന്റ് അവതരിപ്പിക്കുന്നതെന്ന് ഇന്ത്യാ സിമന്റ്‌സ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്രിംഗ്) ബി. രമേശ് പറഞ്ഞു.