ജയ്പ്പൂർ: സാഹിത്യോത്സവ വേദിയിൽ പൊട്ടിക്കരഞ്ഞുകൊണ്ട് ബോളിവുഡ് നടി ദിയ മിർസ. കാലാവസ്ഥാ മാറ്റാതെ സംബന്ധിച്ചുള്ള ഒരു ചർച്ചയ്ക്കിടയിലായിരുന്നു ബോളിവുഡ് നടി കണ്ണുനീരണിഞ്ഞത്. കാലാവസ്ഥാ മാറ്റത്തിന്റെ തീവ്രത എല്ലാ അർത്ഥത്തിലും നമ്മൾ മനസിലാക്കണമെന്നും അത് നമ്മുക്ക് കരുത്താണ് നൽകുകയെന്നും വിതുമ്പികൊണ്ട് ദിയ മിർസ പറഞ്ഞു. പരിപാടിക്ക് ശേഷം ഇത്തരത്തിൽ വികാരാധീനയാകാൻ കാരണമെന്തെന്ന് ചോദിച്ചപ്പോൾ തന്റെ ഫോണിലേക്കു വന്ന ഒരു വാർത്താ അലേർട്ട് ആയിരുന്നു അതിന് കാരണമെന്നും ദിയ വെളിപ്പെടുത്തി.
അമേരിക്കൻ ബാസ്‌ക്കറ്റ്ബാൾ കളിക്കാരനായ കോബി ബ്രയാന്റിന്റെ നിര്യാണത്തിന്റെ വാർത്ത തന്നെ വികാരാധീനയാക്കുകയായിരുന്നു എന്നായിരുന്നു ദിയ നൽകിയ മറുപടി. അദ്ദേഹത്തിന്റെ മരണവാർത്ത തന്നെ ഏറെ സങ്കടപ്പെടുത്തിയെന്നും തന്റെ രക്തസമ്മർദ്ദം താഴ്ന്ന നിലയിലായതും കരച്ചിൽ വരാൻ കാരണമായെന്നും ദിയ കൂട്ടിച്ചേർത്തു. ഇതിന്റെ വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയ ട്രോളുകയുമായി രംഗത്തെത്തി. കാലാവസ്ഥാ ആക്ടിവിസ്റ്റായ ഗ്രെറ്റ തൻബർഗുമായി ബന്ധപെടുത്തികൊണ്ട് 'ദേശി ഗ്രെറ്റ തൻബെർഗ്' എന്നാണ് ചിലർ ദിയയെ പരിഹസിച്ചുകൊണ്ട് നൽകിയ വിശേഷണം.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവച്ചുകൊണ്ടുള്ള ദിയ മിർസയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു: 'ഇക്കാര്യങ്ങൾ നിങ്ങളെ ബാധിക്കുന്നതിൽ നിന്നും സ്വയം തടയരുത്. കണ്ണുനീർ വാർക്കുന്ന കാര്യത്തിൽ നിങ്ങൾക്ക് ആശങ്ക പാടില്ല. ഇത് നിങ്ങൾ അനുഭവിക്കൂ, അതിന്റെ എല്ലാ തീവ്രതയോടും കൂടി നിങ്ങൾ അത് മനസിലാക്കൂ. അത് നല്ലതാണ്. അത് നിങ്ങൾക് കരുത്താണ് പകരുക. അതങ്ങനെയാണ്. ഇതൊരു പ്രകടനമല്ലെന്നും നിങ്ങൾ മനസിലാക്കണം.' തനിക്ക് നേരെ നീട്ടിയ ഒരു പേപ്പർ നാപ്കിൻ നിരാകരിച്ചുകൊണ്ട് ദിയ വിതുമ്പി.
#WATCH Actor Dia Mirza breaks down while speaking at the 'climate emergency' session during Jaipur Literature Festival; she says, "Don't hold back from being an empath". (27.1.20) pic.twitter.com/fyAgH3giL9