
ന്യൂഡൽഹി: മാരുതി സുസുക്കി കഴിഞ്ഞപാദത്തിൽ (ഒക്ടോബർ-ഡിസംബർ) അഞ്ചു ശതമാനം വളർച്ചയോടെ 1,564.8 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 2018ലെ സമാനപാദത്തിൽ ലാഭം 1,489.3 കോടി രൂപയായിരുന്നു. നടപ്പുവർഷം ജൂലായ് - സെപ്തംബർ പാദത്തിലെ 1,358.6 കോടി രൂപയെ അപേക്ഷിച്ച് കഴിഞ്ഞപാദത്തിൽ ലാഭക്കുതിപ്പ് 15.18 ശതമാനമാണ്.
ഒക്ടോബർ-ഡിസംബറിൽ മാരുതി 4.37 ലക്ഷം വാഹനങ്ങൾ വിറ്റഴിച്ചു. രണ്ടു ശതമാനമാണ് വർദ്ധന. ആഭ്യന്തര വിപണിയിൽ മാത്രം 4.13 ലക്ഷം വാഹനങ്ങൾ പുതുതായി നിരത്തിലെത്തിച്ചു. വില്പന വരുമാനം മൂന്നു ശതമാനവും പ്രവർത്തന വരുമാനം 5.3 ശതമാനവും ഉയർന്നു.