തിരുവനന്തപുരം:അമ്പലമുക്ക് ചിറ്റല്ലൂ‌ർ ദേവിക്ഷേത്ര മകരഭരണി ഉത്സവം 27ന് ആരംഭിച്ച് ഫെബ്രുവരി 2ന് അവസാനിക്കും. 27ന് ഉച്ചയ്ക്ക് 12.15ന് തൃക്കൊടിയേറ്റ് നടന്നു. 29ന് ഉച്ചയ്ക്ക് മംഗല്യസദ്യ, 5.15ന് ഐശ്വരപൂജയും വെെകിട്ട് 7ന് നൃത്ത സന്ധ്യയും.10.15 മാലപ്പുറം, 30ന് രാവിലെ 9ന് കലശാഭിഷേകം, ഉച്ചയ്ക്ക് അന്നദാനം.7ന് ഗാന സന്ധ്യ. 31ന് രാത്രി ഒന്നിന് കൊന്ന്തോറ്റ്, ആറാം ഉത്സവം 11ന് നാഗരൂട്ട്, ഉച്ചയ്ക്ക് അന്നദാനം, 7ന് നൃത്തസന്ധ്യ. മകരഭരണി ദിവസം രാവിലെ 8.30ന് പൊങ്കല, വെെകിട്ട് 7ന് മുട്ടട അറപ്പുര ദേവീക്ഷത്രത്തിൽ നിന്ന് ദേവിയെ എഴുന്നെള്ളിച്ച് കുത്തിയോട്ടം, താലപ്പൊലി എന്നിവയോടെ തിരിച്ച് 9ന് ക്ഷേത്രത്തിൽ എത്തിച്ചേരും. 12ന് ഗുരുസിയോടെ ഉത്സവം സമാപിക്കും. ,