തിരുവനന്തപുരം: ഫേവറിറ്റ് ഹോംസിന്റെ അഫോർഡബിൾ പാർപ്പിട സമുച്ചയ സംരംഭമായ ഫേവറിറ്റ് വാല്യുപ്ളസിന്റെ ഉദ്ഘാടനം നടന്നു. ഫേവറിറ്ര് വാല്യു പ്ളസിന്റെ പ്രഥമ പ്രോജക്‌ട് 'ദി സ്‌പ്രിംഗ് വുഡ്‌സ് ലൈഫ് സ്‌റ്രൈൽ അപ്പാർട്ട്‌മെന്റ്" കഴക്കൂട്ടം ടെക്‌നോപാർക്കിന് സമീപത്തായി ആരംഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഫേവറിറ്റ് ഹോംസ് ബ്രാൻഡ് അംബാസഡറും ചലച്ചിത്ര താരവുമായ ടൊവിനോ തോമസ് പ്രോജക്‌ടിന്റെ ബ്രോഷർ പ്രകാശനം ചെയ്‌തു.
37 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന, ആധുനിക സൗകര്യങ്ങളോടെയുള്ള അപ്പാർട്ട്‌മെന്റുകളാണ് പദ്ധതിയുടെ പ്രധാന ആകർഷണം. 11 നിലകളിലായി 80 ലൈഫ് സ്‌റ്രൈൽ അപ്പാർട്ട്‌മെന്റുകളാണ് ദി സ്‌പ്രിംഗ് വുഡിലുള്ളത്. മിതമായ നിരക്കിൽ ലോകോത്തര നിലവാരമുള്ള വാസസ്ഥലങ്ങൾ ലഭ്യമാക്കുകയാണ് വാല്യുപ്ളസ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഫേവറിറ്ര് ഹോംസ് മാനേജിംഗ് ഡയറക്‌ടർ മാർട്ടിൻ തോമസ് പറഞ്ഞു. അപ്പാർട്ട്‌മെന്റുകളുടെ ബുക്കിംഗ് ആരംഭിച്ചു. ഫോൺ : 98461 44000, ഇമെയിൽ : marketing@favouritehomes.com