കൊച്ചി: ഉയർന്ന സ്‌കോളർഷിപ്പുകൾ നൽകുന്ന കനേഡിയൻ യൂണിവേഴ്‌സിറ്രിയായ ക്രൻഡാൽ സംഘടിപ്പിക്കുന്ന സ്‌പോട്ട് അഡ്‌മിഷൻ 30ന് കൊച്ചിയിൽ നടക്കും. തിയോളജി അടക്കമുള്ള കോഴ്‌സുകൾക്ക് 100 ശതമാനം വരെ സ്‌കോളർഷിപ്പ് നേടാം. എം.ജി. റോഡിൽ കെ.പി.സി.സി ജംഗ്‌ഷന് സമീപം ചന്ദ്രിക ബിൽഡിംഗിൽ പ്രവർ‌ത്തിക്കുന്ന എസ്.ഐ.ഇ.സി എഡ്യൂക്കേഷനിൽ വച്ച് രാവിലെ 10 മുതൽ 12വരെയാണ് സ്‌പോട്ട് അഡ്‌മിഷൻ. 62385 85007 എന്ന വാട്‌സ്ആപ്പ് നമ്പറിൽ മുൻകൂട്ടി പേര് രജിസ്‌റ്റർ ചെയ്യുന്നവർക്ക് മുൻഗണന ലഭിക്കും.

ബി.എ., ബി.ബി.എ., എം.എഡ്., മാസ്‌റ്റർ ഒഫ് ഓർഗനൈസേഷണൽ മാനേജ്‌മെന്റ് തുടങ്ങി 20ഓളം കോഴ്‌സുകളും സർവകലാശാല വാഗ്‌ദാനം ചെയ്യുന്നു. എൻ.ജി.ഒ സാമ്പത്തിക സഹായമുള്ളതിനാൽ കുറഞ്ഞ ഫീസ് നിരക്കുകളാണ് സർവകലാശാലയിലുള്ളത്. പഠനകാലത്തും തുടർന്നും അതുരസേവനങ്ങൾ അടക്കമുള്ള പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും ഇതര രാജ്യ സന്ദർശനങ്ങൾക്കും ക്രൻഡാൽ അവസരമൊരുക്കുന്നുണ്ട്.