customs
മികച്ച കയറ്റുമതിക്കുള്ള കസ്‌റ്റംസ് പുരസ്‌കാരം ഇന്റർനാഷണൽ കസ്‌റ്റംസ് ദിനത്തിൽ കസ്‌റ്രംസ് കൊച്ചി കമ്മിഷണറേറ്ര് സംഘടിപ്പിച്ച ചടങ്ങിൽ ഡയമണ്ട് റോളർ ഫ്ളവർ മിൽ മാനേജിംഗ് ഡയറക്‌ടർ ടി.കെ. അമീർഅലി, എക്‌സിക്യൂട്ടീവ് ഡയറക്‌ടർ സി.ബി.വി. സിദ്ദിഖ്, ഡയറക്‌ടർ എ. മുത്തുബീവി എന്നിവർ ചേർന്ന് ഡോ. ജേക്കബ് തോമസിൽ നിന്ന് സ്വീകരിക്കുന്നു.

കൊച്ചി: മികച്ച കയറ്റുമതിക്കുള്ള കസ്‌റ്റംസ് പുരസ്‌കാരം ഡയമണ്ട് റോളർ ഫ്ളവർ മിൽ സ്വന്തമാക്കി. ഇന്റർനാഷണൽ കസ്‌റ്റംസ് ദിനത്തിൽ കസ്‌റ്രംസ് കൊച്ചി കമ്മിഷണറേറ്ര് സംഘടിപ്പിച്ച ചടങ്ങിൽ ഡയമണ്ട് റോളർ ഫ്ളവർ മിൽ മാനേജിംഗ് ഡയറക്‌ടർ ടി.കെ. അമീർഅലി, എക്‌സിക്യൂട്ടീവ് ഡയറക്‌ടർ സി.ബി.വി. സിദ്ദിഖ്, ഡയറക്‌ടർ എ. മുത്തുബീവി എന്നിവർ ചേർന്ന് ഡോ. ജേക്കബ് തോമസിൽ നിന്ന് പുരസ്‌കാരം സ്വീകരിച്ചു.

സെൻട്രൽ ടാക്‌സ്, എക്‌സൈസ് ആൻഡ് കസ്‌റ്റംസ് പ്രിൻസിപ്പൽ ചീഫ് കമ്മിഷണർ പുല്ലേല നാഗേശ്വര റാവു, കസ്‌റ്രംസ് കമ്മിഷണർ സുമിത് കുമാർ, സിന്തൈറ്ര് ഇൻഡസ്‌ട്രീസ് മാനേജിംഗ് ഡയറക്‌ടർ വർഗീസ് ജേക്കബ്, ചലച്ചിത്ര താരം ജോജു ജോർജ്, അസിസ്‌റ്റന്റ് കമ്മിഷണർ എൻ.എസ്. ദേവ് എന്നിവർ സംബന്ധിച്ചു.

ഡയമണ്ട് ബ്രാൻഡ് ചക്കി ആട്ട, മൈദ എന്നിവയുടെ നിർമ്മാതാക്കളും കയറ്റുമതിക്കാരുമാണ് കോട്ടയം ആസ്ഥാനമായുള്ള ഡയമണ്ട് റോളർ ഫ്ളവർ മിൽ.