tvs
റോമിൽ സമാപിച്ച കോൺഫറൻസിൽ 2019ലെ ഡയമണ്ട് ക്ലബ് പുരസ്‌കാരം ടി.വി.എസ് കേരളയ്ക്ക് വേണ്ടി സീനിയർ വൈസ് പ്രസിഡന്റ് തോമസ് സ്റ്റീഫൻ, റെനോ ഇന്ത്യ മാനേജിംഗ് ഡയറക്‌ടർ വെങ്കട്ടറാം മാമിലപ്പല്ലെയിൽ നിന്ന് സ്വീകരിക്കുന്നു.

കൊച്ചി: ഡീലർമാർക്കായി റെനോ ഏ‌ർപ്പെടുത്തിയ ഡയമണ്ട് ക്ളബ്ബ് പുരസ്‌കാരം ഇക്കുറിയും ടി.വി.എസ് റെനോ കേരളയ്ക്ക് ലഭിച്ചു. തുടർച്ചയായി ഏഴാം വർഷമാണ് ടി.വി.എസ് റെനോ കേരള ഈ പുരസ്‌‌കാരം നേടുന്നത്. ഏറ്റവും കൂടുതൽ കാറുകൾ വിറ്റഴിച്ച്, ഇന്ത്യയിലെ ഏറ്റവും മികച്ച ഡീലർ എന്ന പട്ടവും ടി.വി.എസ് റെനോ കേരള നിലനിറുത്തി. റെനോ കാർ ഉടമകൾക്ക് നൽകുന്ന വില്‍പനാന്തര സേവനങ്ങൾക്കായി ഏർപ്പെടുത്തിയ കസ്റ്റമർ കെയർ അവാർഡും ടി.വി.എസ് റെനോ കേരള കരസ്ഥമാക്കി. റോമിൽ സമാപിച്ച കോൺഫറൻസിൽ ഡയമണ്ട് ക്ളബ്ബ് പുരസ്‌കാരം ടി.വി.എസ് കേരളയ്ക്കു വേണ്ടി സീനിയർ വൈസ് പ്രസിഡന്റ് തോമസ് സ്റ്റീഫൻ ഏറ്റുവാങ്ങി.