popular-front-of-india

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്ക് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സാമ്പത്തിക പിന്തുണ നൽകിയെന്ന് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയരുന്നു. പ്രതിഷേധങ്ങൾക്കായി പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയ്ക്ക് 120 കോടി ചെലവഴിച്ചുവെന്ന് എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ചില ദേശീയ മാദ്ധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഉത്തർപ്രദേശിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും നടന്ന പ്രതിഷേധത്തിലുമാണ് പോപ്പുലർ ഫ്രണ്ട് പണം മുടക്കിയത്.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പോപ്പുലർ ഫ്രണ്ട് ഭാരവാഹികൾക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും റീഹാബ് ഇന്ത്യ ഫൗണ്ടേഷന്റെയും ഏഴ് ഭാരവാഹികൾക്കാണ് സമൻസ് അയച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ബുധനാഴ്ച ഹാജരാകാനാണ് നിർദേശമെന്നും പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. പോപ്പുലർ ഫ്രണ്ടിനെതിരെ 2018ലാണ് എൻഫോഴ്‌സ്‌മെന്റ് കള്ളപ്പണം വെളുപ്പിക്കൽ കേസെടുത്തത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ ഒമ്പത് ബാങ്ക് അക്കൗണ്ടുകളിലൂടെയുള്ള സാമ്പത്തിക ഇടപാടുകളും ഇ.ഡി അന്വേഷിക്കുന്നുണ്ടെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം പ്രതിഷേധങ്ങൾക്കായി പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയിൽ നിന്ന് പണം കൈപ്പറ്റിയതായുള്ള ആരോപണം മുതിർന്ന അഭിഭാഷകരായ ഇന്ദിരാ ജയ്സിംഗ്, കപിൽ സിബൽ, ദുഷ്യന്ത ദവെ എന്നിവരും നിഷേധിച്ചു. നാലുലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണം തെറ്റാണെന്ന് ജയ്സിംഗ് പ്രസ്താവനയിൽ പറ‌ഞ്ഞു.

ED summons members of PFI, linked NGO in money laundering probe: Officials

— Press Trust of India (@PTI_News) January 28, 2020